വീട് വൃത്തിയാക്കുന്നതിനിടെ ചിതല്‍ പിടിച്ച വാതിലിനുള്ളില്‍ നിന്ന് കിട്ടിയത് 39 പാമ്പുകളെ!

By Web Team  |  First Published Apr 12, 2023, 4:02 PM IST

ആകെ 39 പാമ്പുകളെയാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. അസാധാരണമായ സംഭവമായതിനാല്‍ തന്നെ ഈ കാഴ്ച കാണാൻ നാട്ടുകാരും കൂടി. പാമ്പ് പിടുത്തക്കാര്‍ പാമ്പുകളെ പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.


വീട്ടുപരിസരങ്ങളില്‍ പാമ്പിനെ കാണുന്നത് തന്നെ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അതുതന്നെ വീട്ടിനകത്താണെങ്കില്‍ പറയാനുമില്ല, അല്ലേ? എങ്കിലും വീട്ടിനുള്ളില്‍ പാമ്പുകള്‍ കയറിക്കൂടുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നതും അവയെ പിടികൂടുന്നതുമെല്ലാം സാധാരണം തന്നെയാണ്. 

എന്നാലിവിടെയിതാ ഒരു വീട്ടിനുള്ളില്‍ നിന്ന് കൂട്ടമായി പാമ്പുകളെ പിടികൂടിയതാണ് ഏറെ ശ്രദ്ധേയമാകുന്നത്. പാമ്പുകളുടെ കൂട്ടമെന്ന് പറയുമ്പോള്‍ തന്നെ മിക്കവരും ഭയന്നുപോകും. സംഭവം പാമ്പിൻ കുഞ്ഞുങ്ങളാണ്. എന്നാലും ഈ രംഗം കാണുമ്പോള്‍ അല്‍പം അസ്വസ്ഥതയെല്ലാം തോന്നാം.

Latest Videos

undefined

മുംബൈയിലെ ഗോണ്ടിയയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് പണി കഴിപ്പിച്ച വീടാണിത്. കഴി‌ഞ്ഞയാഴ്ച ജോലിക്കാരി വീട് വൃത്തിയാക്കുന്നതിനിടെ വീടിന്‍റെ വാതിലില്‍ ചിതലെടുത്തിരിക്കുന്ന ഭാഗത്ത് ഒരു പാമ്പിൻ കുഞ്ഞിനെ കണ്ടു. ഇതിന് പിന്നാലെ വാതിലിന്‍റെ ഫ്രെയിമിനകത്തേക്ക് സൂക്ഷിച്ചുനോക്കിയപ്പോള്‍ അതിനകത്ത് വേറെയും പാമ്പിൻ കുഞ്ഞുങ്ങളുണ്ട് എന്ന് ഇവര്‍ കണ്ടെത്തി.

സംഗതി വീട്ടുടമസ്ഥനെ അറിയിച്ചതോടെ ഇദ്ദേഹമാണ് പ്രൊഫഷണലായി പാമ്പുകളെ പിടികൂടുന്ന സംഘത്തെ വിവരമറിയിച്ചത്. സംഘം സ്ഥലത്തെത്തി വിദഗ്ധമായി വാതിലിന്‍റെ ഫ്രെയിമിനകത്ത് തമ്പടിച്ചിരുന്ന പാമ്പിൻ കുഞ്ഞുങ്ങളെ ഓരോന്നിനെയായി പുറത്തെടുക്കുകയായിരുന്നു. 

ആകെ 39 പാമ്പുകളെയാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. അസാധാരണമായ സംഭവമായതിനാല്‍ തന്നെ ഈ കാഴ്ച കാണാൻ നാട്ടുകാരും കൂടി. പാമ്പ് പിടുത്തക്കാര്‍ പാമ്പുകളെ പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്തായാലും വിഷമുള്ള ഇനത്തില്‍ പെട്ടതായിരുന്നില്ലത്രേ ഈ പാമ്പിൻ കുഞ്ഞുങ്ങള്‍. വാതിലില്‍ കയറിയ ചിതല്‍ ഭക്ഷിച്ച് ഇതിനകത്ത് കഴിയുകയായിരുന്നു ഇവ. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായി കഴിയുമ്പോള്‍ തള്ളപ്പാമ്പ് ഇവയെ ഉപേക്ഷിച്ചുപോകുന്നതാണ്. സാധാരണഗതിയില്‍ അങ്ങനെയാണ് സംഭവിക്കുക. പിന്നീട് പാമ്പിൻ കുഞ്ഞുങ്ങള്‍ സ്വയം തന്നെ പതിയെ ജീവിതത്തിലേക്ക് പരികയാണ് ചെയ്യാറ്. 

വീഡിയോ...

വീടുകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍, ചിതല്‍ കയറിയ ഭാഗങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ പൊത്തുകള്‍ എന്നിവയെല്ലാം പാമ്പുകള്‍ മാളമാക്കാൻ സാധ്യതയുള്ള സ്ഥലങ്ങളാണ്. ഇത്തരത്തിലുള്ള ഇടങ്ങള്‍ താമസിക്കുന്ന വീട്ടിലോ പരിസരത്തോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് എപ്പോഴും സുരക്ഷിതത്വത്തിന് നല്ലതാണ്. അതുപോലെ പാമ്പുകളെ കണ്ടാല്‍ അവയെ പിടികൂടുന്ന പ്രൊഫഷണല്‍ ആയ ആളുകളെ തന്നെ വിളിക്കാനും ശ്രദ്ധിക്കുക. സ്വയം കൈകാര്യം ചെയ്യാമെന്ന ആത്മവിശ്വാസമോ അപകടമൊന്നുമുണ്ടാകില്ലെന്ന ചിന്തയോ വേണ്ട. 

Also Read:-ഓടുന്ന വണ്ടിയില്‍ 'ലൈവ്' ആയി കുളി; യുവാവിന്‍റെ വീഡിയോ വൈറലാകുന്നു

 

click me!