ഫോണ്‍ ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരും?

By Web Desk  |  First Published May 27, 2016, 11:12 AM IST

മൊബൈല്‍ഫോണ്‍ ഉപയോഗം ക്യാന്‍സറിന് കാരണമാകുമോയെന്ന ചോദ്യം ഏറെനാളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ഇതേക്കുറിച്ച് ധാരാളം പഠനങ്ങളും നടന്നതാണ്. ഭൂരിഭാഗം പഠനങ്ങളിലും മൊബൈല്‍ഫോണ്‍ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പഠനത്തില്‍ പറയുന്നത്, മൊബൈല്‍ഫോണ്‍ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്നാണ്. അമേരിക്കയിലെ നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാം എലികളില്‍ നടത്തിയ പഠനത്തിലാണ്, ഇക്കാര്യം വ്യക്തമായത്. സാധാരണഗതിയില്‍ മൊബൈല്‍ഫോണില്‍നിന്ന് പുറത്തുവരുന്ന റേഡിയേഷന്‍ കാരണം തലച്ചോറില്‍ ട്യൂമര്‍ ഉണ്ടാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടുവര്‍ഷത്തോളം നീണ്ട ഗവേഷണത്തില്‍ രണ്ടായിരത്തിയഞ്ഞൂറോളം എലികളെയാണ് പഠനവിധേയമാക്കിയത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതുവഴി ക്യാന്‍സര്‍ പിടിപെടില്ലെന്ന് ഉറപ്പാക്കാനാകില്ലെന്നാണ് പഠനസംഘം പറയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗവും ക്യാന്‍സറും എന്ന വിഷയത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലുതും ആഴമേറിയതുമായ പഠനമാണിത്. അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ വാള്‍ സ്‌ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!