നാരങ്ങയുടെ തൊലി ക്യാന്‍സറിനെ തടയുമെന്ന് പഠനം

By Web Team  |  First Published Oct 28, 2018, 12:45 PM IST

നാരങ്ങയുടെ തൊലിയിൽ നിന്ന് വേർതിരിച്ച സത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് രക്താർബുദ വിഭാഗത്തിൽപ്പെടുന്ന ലിംഫോമയെ തടയുന്നതെന്നാണ് പഠനം.


 

 

Latest Videos

undefined

ക്യാന്‍സറിനെ ഭയപ്പാടോടെയാണ് പലരും കാണുന്നത്. മരണം വരെ സംഭാവിക്കാവുന്ന രോഗം ആയതുകൊണ്ടുതന്നെയാണ് ഈ ഭയവും. ക്യാന്‍സറിനെ തടയാന്‍ പല വഴിയും തിരയുന്നവരുമുണ്ട്. അതുപോലെ തന്നെ ക്യാന്‍സറുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നടന്നുവരുന്നു. അക്കൂട്ടത്തില്‍‌ നാരങ്ങയുടെ പുറം തൊലി ക്യാന്‍സര്‍‌ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. നാരങ്ങയുടെ തൊലിയിൽ നിന്ന് വേർതിരിച്ച സത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് രക്താർബുദ വിഭാഗത്തിൽപ്പെടുന്ന ലിംഫോമയെ തടയുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 

തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്  പഠനം നടത്തിയത്. വ്യത്യസ്തങ്ങളായ ഏഴുതരം നാരങ്ങകളുടെ പുറംതോടിൽനിന്നുള്ള സത്തുപയോഗിച്ചാണ് ലിംഫോമ കോശങ്ങളിൽ പരീക്ഷണം നടത്തിയത്. അതിൽ സിട്രസ് റെറ്റിക്കുലേറ്റ എന്ന ഓറഞ്ചിന് ലിംഫോമ കോശങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് കണ്ടെത്തിയതായി ഡയറക്ടർ ഡോ. പ്രകാശ്കുമാർ പറഞ്ഞു. എലികളിലാണ് പരീക്ഷണം നടത്തിയത്. 

നെതർലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഫെറ്റോമെഡിസിൻ എന്ന അന്തർദേശീയ ജേണലിൽ ഗവേഷണഫലവും പ്രസിദ്ധപ്പെടുത്തി. സിട്രസ് റെറ്റിക്കുലേറ്റയുടെ പുറം തോടിൽനിന്നുമുള്ള സത്ത് നൽകിയ എലികളിൽ പകുതിയും ലിംഫോമ ക്യാൻസറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തി. 

click me!