ജങ്ക് ഫുഡ് പതിവായി കഴിക്കുന്നത് കരൾ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
കരൾരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി ഘടകങ്ങൾ എന്നിവയെല്ലാം കരൾ രോഗസാധ്യത കൂട്ടുന്നു. കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം.
ജങ്ക് ഫുഡ് പതിവായി കഴിക്കുന്നത് കരൾ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. ജങ്ക് ഫുഡുകളിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ അഡിറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.
ഫാറ്റി ലിവർ ഡിസീസ് പൊതുവെ രണ്ട് തരത്തിലാണ് തരംതിരിച്ചിരിക്കുന്നത് : ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (AFLD), നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). ഇവ രണ്ടും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.
ഫാറ്റി ലിവർ രോഗത്തിൻ്റെ ലക്ഷണങ്ങൾ
1. ക്ഷീണവും ബലഹീനതയും
2. വയറിന്റെ വലത് ഭാഗത്ത് വേദന അനുഭവപ്പെടുക.
3.ചർമ്മവും കണ്ണുകളും മഞ്ഞ നിറത്തിലേക്ക് മാറുക.
4. അടിവയറിലോ കാലുകളിലോ വീക്കം
ഫാറ്റി ലിവർ രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ
പഞ്ചസാര പാനീയങ്ങളും സോഡകളും
സോഡ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ പഞ്ചസാര അടങ്ങിയ പാനീയങ്ങളിൽ ഫ്രക്ടോസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പതിവായി കഴിക്കുന്നത് കരൾ വീക്കം, ഇൻസുലിൻ പ്രതിരോധം, കരളിലെ കൊഴുപ്പ് വർദ്ധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സംസ്കരിച്ച മാംസങ്ങൾ
സോസേജുകൾ, ഹോട്ട് ഡോഗ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകളും പ്രിസർവേറ്റീവുകളും കൂടുതലാണ്. ഈ ഭക്ഷണങ്ങൾ കരളിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കും.
ഫാസ്റ്റ് ഫുഡ്
ബർഗറുകൾ, ഫ്രൈകൾ എന്നിവയുൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളിൽ ട്രാൻസ് ഫാറ്റുകളും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഫാറ്റി ലിവറിന് കാരണമാകുന്നു.
വെെറ്റ് ബ്രെഡ്, പേസ്ട്രികൾ
വൈറ്റ് ബ്രെഡ്, പേസ്ട്രികൾ, മറ്റ് ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകും. ഇത് കാലക്രമേണ ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു.
ഐസ്ക്രീം, പേസ്ട്രികൾ
ഐസ്ക്രീം, പേസ്ട്രികൾ തുടങ്ങിയ മധുരപലഹാരങ്ങളിൽ പലപ്പോഴും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങൾ കരളിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.
ചിപ്സ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ
ചിപ്സ് പോലുള്ള ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റും ഉപ്പും കൂടുതലാണ്. ഈ ഭക്ഷണങ്ങൾ കരളിൽ വീക്കം വർദ്ധിപ്പിക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു.
ഹൃദ്രോഗ സാധ്യത കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; അറിയാം ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോഗ്യഗുണങ്ങൾ