ബ്രിട്ടനിലെ ഹാരി രാജകുമാരന്‍റെ വധു മേഗന്‍ മാര്‍ക്കില്‍ ഇന്നുവരെയുള്ള രാജവധുക്കളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തയാണ്. ലോകം മുഴുവനുമുള്ള മാധ്യമങ്ങള്‍ ഹാരി രാജകുമാരന്‍റെ പ്രതിശ്രുത വധു മേഗന് പിറകെയാണ്. മേഗന്‍ അണിയുന്ന വസ്ത്രങ്ങളും മേക്കപ്പും എന്തിന് മേഗന്‍റെ കൈയിലുള്ള ഹാന്‍ഡ് ബാഗ് വരെ വാര്‍ത്തയാകുന്നു. മേഗന്‍റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളാണ് അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം.
undefined
മേഗന്‍റെ ചര്‍മത്തിന്‍റെ തിളക്കത്തിനും സൗന്ദര്യത്തിനും കാരണക്കാരി നിക്കോള ജോസ് എന്ന ഫേഷ്യലിസ്റ്റാണ്. ജെന്നിഫര്‍ ലോപസ് ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ ഫേഷ്യലിസ്റ്റായ നിക്കോള ജോസിന്‍റെ ക്ലൈന്‍റാണ് മേഗന്‍. നിക്കോളയുടെ ഇന്നര്‍ ഫേഷ്യല്‍ പേരുകേട്ടതാണ്.
ആ സൗന്ദര്യ രഹസ്യം..!
വായ്ക്കുള്ളളില്‍ വിരലിട്ട് നടത്തുന്ന ഒരു പ്രത്യേക തരം ഫെയ്‌സ് മസാജിങ്ങ് ആണ് ഇത്. മുഖത്തെ മസിലുകളുടെ ടോണും ദൃഢതയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് ഇവരുടെ അവകാശവാദം. ചര്‍മത്തിന്‍റെ യുവത്വവും ഓജസ്സും നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ഒരു ഫേഷ്യല്‍ മസാജിന് 250 യൂറോ ആണ് ചെലവ്. നിക്കോളയുടെ നിര്‍ദേശപ്രകാരമുളള ഫേഷ്യല്‍ എക്‌സര്‍സൈസുകള്‍ താന്‍ ചെയ്യുന്നുണ്ടെന്നും വളരെ നിസാരമെന്ന് തോന്നുമെങ്കിലും സംഗതി വളരെയധികം ഫലപ്രദമാണെന്നുമാണ് മേഗര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
മേഗന്‍ എന്ന മിടുക്കി..!
ബ്രിട്ടനിലെ കിരീടാവകാശി ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് ശേഷം അഭിനയം തുടരില്ലെന്ന് അമേരിക്കന്‍ നടി കൂടിയായ മെഗന്‍ മാര്‍ക്കിള്‍ പറഞ്ഞിരുന്നു. 36 കാരിയായ മെഗനും 33 കാരനായ ഹാരിയും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷമാണ്. 'സ്യൂട്ട്സ്' എന്ന് ജനപ്രിയ പരമ്പരയില്‍ 2011 മുതല്‍ മെഗന്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ രാജകുടുംബത്തിന്‍റെ ഭാഗമാകുന്നതോടെ അഭിനയം പാടെ ഉപേക്ഷിക്കാനാണ് മെഗന്‍ മാര്‍ക്കിളിന്‍റെ തീരുമാനം.
മേഗന്‍ ലോസ് ആഞ്ചലസിലാണ് ജനിച്ചതും വളര്‍ന്നതും, താമസം ഇപ്പോള്‍ ടൊറന്റോയിലാണെങ്കിലും മേഗന്‍റെ അമ്മ ഡോറിയ റാഡ്‌ലന്‍ യോഗ പരിശീലകയാണ്. തന്‍റെ ആകാരവടിവിനും സൗന്ദര്യത്തിനും മേഗന്‍ നന്ദി പറയുന്ന മറ്റൊരാള്‍ സ്വന്തം അമ്മ തന്നെയാണ്. പതിമൂന്ന് വയസ്സുമുതല്‍ ചര്‍മസംരക്ഷണത്തിനായി അമ്മ നിര്‍ബന്ധിച്ചിരുന്നുവെന്ന് മേഗന്‍ പറയുന്നു.
ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയാണ് ഇവര്‍. അച്ഛന്‍ തോമസ് മാര്‍ക്കില്‍ ഡച്ച് ഐറിഷും. അതാണ് മാധ്യമങ്ങളുടെ വംശീയപരാമര്‍ശങ്ങള്‍ക്ക് കാരണമായത്. മേഗന് ആറു വയസുള്ളപ്പോള്‍ ഇവര്‍ വിവാഹമോചനം നേടി. പലതവണ അമ്മ വര്‍ഗീയമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് മേഗന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ വേലിയുടെ രണ്ടുവശത്തും ചുവടുറപ്പിച്ചുള്ള ജീവിതവുമായി താന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു എന്നാണ് മേഗന്‍റെ നിലപാട്. അങ്ങനെ എല്ലാംകൊണ്ടും ഒരു റോയല്‍ ഷേക്കപ്പ് എന്നാണ് ബിബിസി ഈ രാജകീയവിവാഹത്തെ വിശേഷിപ്പിക്കുന്നത്.
ലിംഗവിവേചനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, മറ്റ് സാമൂഹ്യ ഇടപെടലുകള്‍ എന്നിവയിലൊക്കെ സജീവമാണ് മേഗന്‍. ഐക്യരാഷ്ട്ര സംഘടനയുടെ സ്ത്രീകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ് . പക്ഷേ ബ്രിട്ടിഷ് രാജകുടുംബത്തെ സംബന്ധിച്ച് ഇതില്‍ പലതും പുതിയ വഴികളാണ്. പ്രതികരണങ്ങള്‍ക്ക് പരിധിയുണ്ടാവും എന്നാണ് രാജകുടുംബത്തിന്‍റെ രീതികളുമായി പരിചയമുള്ളവരുടെ അഭിപ്രായം. നടിയായ മേഗന്‍ ഹിലരിയെ പിന്തുണച്ചിരുന്നു, ബ്രക്‌സിറ്റില്‍ പരിതപിച്ചിരുന്നു, ട്രംപിനെ വിമര്‍ശിച്ചിരുന്നു. അതെല്ലാം രാജകുടുംബത്തിന് നിഷിദ്ധമാണ്.
രാജവിവാഹം..!
ഹാരി -മേഗന്‍ വിവാഹവേദി വിന്‍റ്സര്‍ കൊട്ടാരത്തിലെ സെന്‍റ് ജോര്‍ജ് പള്ളിയായിരിക്കും, ചെലവ് വഹിക്കുക രാജകുടുംബവും. ചാള്‍സ് കാമില്ലയെ വിവാഹം കഴിച്ചതും ഇവിടെവച്ചാണ്, 1999ല്‍ എഡ്വേഡ് രാജകുമാരന്‍ സോഫി റൈസ് ജോണ്‍സിനെ വിവാഹം കഴിച്ചതും ഇവിടെവച്ചുതന്നെ. സാധാരണ വധുവിന്‍റെ കുടുംബമാണ് വിവാഹചെലവ് വഹിക്കുക, ഈ വിവാഹത്തിന്‍റെ ചെലവ് രാജുകുടുംബം വഹിക്കും.
വിവാഹത്തിന്‍റെ ആചാരങ്ങള്‍ക്ക് മാറ്റമില്ല, വരന്‍ ധരിക്കുന്നത് സൈനിക യൂണിഫോം, ഭീമന്‍ വെഡ്ഡിംഗ് കേക്ക്, ഫ്രൂട്ട് കേക്കാണ് പതിവ്, വില്യം ചോക്കളേറ്റ് ഫഡ്ജ് ആണ് തെരഞ്ഞെടുത്തതെങ്കിലും, വിവാഹമോതിരം ഹാരിക്കുണ്ടാവണമെന്നില്ല, ചാള്‍സ് ഡയാന മരിച്ചശേഷവും മോതിരം മാറ്റിയില്ലെങ്കിലും. അങ്ങനെ പഴമയുടെ ഗന്ധമുള്ള മനോഹരമായ ആചാരങ്ങളോടെ ഒരു രാജകീയ വിവാഹം കൂടി.