നിർത്തിയിട്ട കാറിൽ ടെംപോ വാൻ വന്നിടിച്ചു, 100 മീറ്ററോളം പിന്നോട്ട് നീങ്ങി കാർ, യുവാവിന്റെ വാരിയെല്ലിന് പരിക്ക്

 റോഡിന്റെ വലതു വശത്ത് നിർത്തിയിട്ട കാറിൽ എതിർ ദിശയിൽ വരികയായിരുന്ന മിനി ടെമ്പോ ഇടിക്കുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ വ്യക്തമാണ്. 

tempo van hit parked car causing car roll back about 100 meters injuring young mans ribs

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ മിനി ടെമ്പോ ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്. കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി ഷാഹുൽ (60) ആണ് പരിക്കേറ്റത്. വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. കാലത്ത് 10 മണിയോടെയാണ് സംഭവം. റോഡിന്റെ വലതു വശത്ത് നിർത്തിയിട്ട കാറിൽ എതിർ ദിശയിൽ വരികയായിരുന്ന മിനി ടെമ്പോ ഇടിക്കുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ 100 മീറ്ററോളം കാർ പിന്നോട്ട് നിരങ്ങിപ്പോയി. ഷാഹുലിന്റെ വാരിയല്ലിനാണ് പരിക്കേറ്റത്. തൃശ്ശൂരിൽ നിന്നുള്ള നാലുപേർ സഞ്ചരിച്ച വാഹനമാണ് മിനി ടെമ്പോ. വടക്കഞ്ചേരി പോലീസ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചു. 

Latest Videos

vuukle one pixel image
click me!