വിശ്വസിച്ചാലും ഇല്ലെങ്കിലും വീട് ഇങ്ങനെയും വൃത്തിയാക്കാം

ഇത് നമ്മുടെ ജോലിയെ എളുപ്പമാക്കുന്നു എന്നത് ശരി തന്നെ. എന്നാൽ എത്രത്തോളം പണി നന്നായി ചെയ്യുന്നു എന്നതിൽ വ്യക്തത വരേണ്ടതുണ്ട്. എന്നാൽ ചിലർ ഇപ്പോഴും പഴയരീതികൾ തന്നെയാണ് സ്വീകരിക്കുന്നത്.

 Believe it or not you can clean your house this way too

വീട് വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യം തന്നെയാണ്. പണ്ടത്തെ രീതികളിൽ നിന്നുമൊക്കെ മാറി നിരവധി മാറ്റങ്ങൾ വീട് വൃത്തിയാക്കുന്നതിൽ വന്നിട്ടുണ്ട്. അതിൽ പ്രധാന പങ്കുള്ളത് സ്മാർട്ട് ഉപകരണങ്ങൾക്കാണ്. ഇത് നമ്മുടെ ജോലിയെ എളുപ്പമാക്കുന്നു എന്നത് ശരി തന്നെ. എന്നാൽ എത്രത്തോളം പണി നന്നായി ചെയ്യുന്നു എന്നതിൽ വ്യക്തത വരേണ്ടതുണ്ട്. എന്നാൽ ചിലർ ഇപ്പോഴും പഴയരീതികൾ തന്നെയാണ് സ്വീകരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതും ഫലപ്രദമാണോ എന്ന് അന്വേഷിച്ചാൽ അല്ലെന്നാവും പലരും പറയുക. എങ്കിൽ ഈ രീതികളെ ഒന്ന് മാറ്റിപിടിച്ചാലോ? നിങ്ങൾ പോലും ചിന്തിക്കാത്ത വിധത്തിൽ വീട് വൃത്തിയാക്കാൻ വഴികളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം. 

തൂവൽ ഉപയോഗിച്ച് പൊടി നീക്കാം 

Latest Videos

മൃദുലമായ തൂവലുകൾ കൊണ്ട് പൊടിയടിച്ചാൽ എങ്ങനെയുണ്ടാകും. നിങ്ങൾ ഇതുപോലെ എപ്പോഴെങ്കിലും ചെയ്തു നോക്കിയിട്ടുണ്ടോ?പൊടിപടലങ്ങളെ എളുപ്പത്തിൽ നീക്കാൻ സഹായിക്കുന്ന ഒന്നാണ് തൂവലുകൾ. ഇത് ഉപയോഗിച്ച് വൃത്തിയാക്കിയാൽ വീട്ടിൽ ഒരു തരി പൊടിപോലും ഉണ്ടാകില്ല. പൊടി മാത്രമല്ല ചിലന്തിവലയേയും തൂവൽ ഉപയോഗിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. 

പേപ്പറുകൾ 

പേപ്പർ ഉപയോഗിച്ച് ജനാലകൾ നന്നായി വൃത്തിയാക്കാൻ സാധിക്കും. ഉപയോഗം കഴിഞ്ഞ പത്രങ്ങൾ ആളുകൾ തുടയ്ക്കാനും പൊതിയാനുമൊക്കെ എടുക്കാറുണ്ട്. എന്നാൽ ഇത് മാത്രം ഉപയോഗിച്ചാൽ നിങ്ങളുടെ കയ്യിൽ മഷി പടരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇതിനൊപ്പം വിനാഗിരി, സോപ്പ് അല്ലെങ്കിൽ ഗ്ലാസ് ക്ലീനറുകൾ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജനാലയിൽ അഴുക്കുകളെ നീക്കം ചെയ്യുകയും വൃത്തിയാക്കുകയും ചെയ്യുന്നു.      
 
സോപ്പ് പൊടി 

വസ്ത്രങ്ങൾ വൃത്തിയാക്കാൻ സോപ്പ് പൊടി എത്ര അളവിലാണ് ഉപയോഗിക്കേണ്ടതെന്ന് നിർദ്ദേശങ്ങൾ നൽകാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് മുഴുവനായും ഉപയോഗപ്രദമല്ല. ചെറിയ തോതിൽ സോപ്പ് പൊടി ഉപയോഗിച്ചാൽ വസ്ത്രങ്ങൾ നല്ല രീതിയിൽ വൃത്തിയാവണമെന്നില്ല. അതിനാൽ തന്നെ സോപ്പ് പൊടി മുഴുവനായും ഉപയോഗിക്കുന്നത് നല്ലതായിരിക്കും.  

വീട്ടിൽ കരിഞ്ഞ പ്ലാസ്റ്റിക്കിന്റെ മണം വരാറുണ്ടോ? എങ്കിൽ സൂക്ഷിക്കൂ; ഇതാവാം കാരണം

vuukle one pixel image
click me!