വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ചിൽ എത്രത്തോളം അഴുക്കും അണുക്കളുമുണ്ടെന്ന് നിങ്ങൾക്കറിയാമോ. വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ചിൽ തന്നെ അഴുക്കുണ്ടെങ്കിൽ എങ്ങനെയാണ് അത് ഉപയോഗിച്ച് മറ്റൊന്ന് വൃത്തിയാക്കാൻ സാധിക്കുക
പാത്രം കഴുകാൻ മാത്രമല്ല വീട്ടിലുള്ള പലതും വൃത്തിയാക്കാൻ നമ്മൾ സ്പോഞ്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ചിൽ എത്രത്തോളം അഴുക്കും അണുക്കളുമുണ്ടെന്ന് നിങ്ങൾക്കറിയാമോ. വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ചിൽ തന്നെ അഴുക്കുണ്ടെങ്കിൽ എങ്ങനെയാണ് അത് ഉപയോഗിച്ച് മറ്റൊന്ന് വൃത്തിയാക്കാൻ സാധിക്കുക. അതിനാൽ തന്നെ വീട്ടിൽ സ്പോഞ്ച് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
പഴയത് മാറ്റാം
അധിക കാലം ഉപയോഗിക്കാൻ കഴിയാത്ത ഒന്നാണ് സ്പോഞ്ച്. ഇത് ഉപയോഗിച്ച് പലതരം വസ്തുക്കൾ നമ്മൾ വൃത്തിയാക്കാറുണ്ട്. എന്നാൽ നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഭക്ഷണാവശിഷ്ടങ്ങളും കറയും അഴുക്കുമൊക്കെ ഇതിൽ പറ്റിപ്പിടിച്ചിരിക്കും. എത്രയൊക്കെ വൃത്തിയാക്കിയാലും ഇത് നന്നായി വൃത്തിയാകണമെന്നുമില്ല. അതിനാൽ തന്നെ ഇതിൽ അണുക്കൾ വളരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് ഉപയോഗിച്ച് മറ്റ് പാത്രങ്ങൾ കഴുകിയാൽ അതിലേക്കും അണുക്കൾ പടരും. അതുകൊണ്ട് പഴയത് മാറ്റി പുതിയത് വാങ്ങിക്കാം.
പലനിറത്തിലുള്ള സ്പോഞ്ചുകൾ
പല നിറങ്ങളിലാണ് സ്പോഞ്ചുകൾ വിപണിയിൽ ഉള്ളത്. ഇത് ഭംഗിക്ക് വേണ്ടി മാത്രമാണെന്ന് നിങ്ങൾ കരുതരുത്. ഓരോ ഉപയോഗത്തിനും അനുസരിച്ചാണ് പ്രത്യേകം നിറങ്ങൾ ഇവയ്ക്ക് നൽകിയിരിക്കുന്നത്. ഓരോ നിറവും അതിന്റെ ഉപയോഗവും എന്തൊക്കെയാണെന്ന് അറിയാം.
മഞ്ഞ സ്പോഞ്ച്
അടുക്കളയിൽ സാധാരണമായി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞ സ്പോഞ്ച്. ഇത് ഉപയോഗിച്ച് എളുപ്പത്തിൽ പാത്രം കഴുകാനും, അടുക്കള വൃത്തിയാക്കാനുമൊക്കെ സാധിക്കും.
പച്ച സ്പോഞ്ച്
സ്പോഞ്ചിൽ തന്നെ രണ്ട് വശങ്ങൾ കാണാൻ സാധിക്കും. അതിൽ പച്ച ഭാഗം കടുത്ത കറകളേയും പുറത്തുള്ള വസ്തുക്കൾ വൃത്തിയാക്കുന്നതിനും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്.
നീല സ്പോഞ്ച്
പാത്രത്തിൽ പോറൽ ഏൽക്കാതിരിക്കാനും മൃദുലമായി വൃത്തിയാക്കാനും വേണ്ടിയാണ് നീല നിറത്തിലുള്ള സ്പോഞ്ച് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഗ്ലാസ് പാത്രങ്ങൾ, നോൺ സ്റ്റിക് പാനുകൾ തുടങ്ങിയവ വൃത്തിയാക്കാൻ നീല നിറത്തിലുള്ള സ്പോഞ്ച് വാങ്ങാവുന്നതാണ്.
പിങ്ക് അല്ലെങ്കിൽ റെഡ്
കൂടുതൽ അഴുക്കും അണുക്കളും വരാൻ സാധ്യതയുള്ള വസ്തുക്കൾ വൃത്തിയാക്കാൻ വേണ്ടിയാണ് പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള സ്പോഞ്ച് ഉപയോഗിക്കുന്നത്. കിച്ചൻ സിങ്ക്, ഇറച്ചി മുറിക്കാൻ ഉപയോഗിച്ച കട്ടിങ് ബോർഡ് തുടങ്ങിയവ ഇത് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
സ്പോഞ്ച് വൃത്തിയാക്കേണ്ടത് എങ്ങനെ?
സ്പോഞ്ച് ഉപയോഗിച്ച് വൃത്തിയാക്കിയാൽ മാത്രം പോരാ. സ്‌പോഞ്ചും അത്തരത്തിൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. വൃത്തിയാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറുതെ കഴുകാൻ മാത്രമല്ല മറിച്ച് ശരിയായ രീതിയിൽ തന്നെ വൃത്തിയാക്കേണ്ടതുണ്ട്. സോപ്പിട്ട് കഴുകിയാൽ അഴുക്ക് പോകുമെങ്കിലും അണുക്കൾ പോകണമെന്നില്ല. അതിനാൽ തന്നെ സ്പോഞ്ച് വൃത്തിയാക്കേണ്ടത് ഈ രീതിയിലാവണം. ഉപയോഗ ശേഷം ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ അല്ലെങ്കിൽ കോൺസെൻട്രേറ്റഡ് ബ്ലീച്ച് ഉപയോഗിച്ചോ സ്പോഞ്ച് വൃത്തിയാക്കണം. ശേഷം ഇത് പൂർണമായും ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കാം.
പൂക്കളില്ലാതെയും പൂന്തോട്ടം വളർത്താം; ഫിറ്റോണിയ മാത്രം മതി