നിരന്തരമായി ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് കൊണ്ട് തന്നെ വായുവിലുണ്ടായിരിക്കുന്ന ചൂടും ഈർപ്പവും കൂടുതലായിരിക്കും. ഇത് കാരണം ഭക്ഷണങ്ങൾ കേടുവരാനും ഭക്ഷ്യവിഷബാധയേൽക്കാനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു
എന്ത് കാലാവസ്ഥ മാറ്റങ്ങൾ സംഭവിച്ചാലും വീട്ടിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് അടുക്കളയെ ആണ്. നിരന്തരമായി ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് കൊണ്ട് തന്നെ വായുവിലുണ്ടായിരിക്കുന്ന ചൂടും ഈർപ്പവും കൂടുതലായിരിക്കും. ഇത് കാരണം ഭക്ഷണങ്ങൾ കേടുവരാനും ഭക്ഷ്യവിഷബാധയേൽക്കാനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയായി വെടിപ്പോടെയായിരിക്കണം കിടക്കേണ്ടത്. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
വൃത്തിയുണ്ടായിരിക്കണം
അടുക്കളയിൽ അടിസ്ഥാനമായി ഉണ്ടായിരിക്കേണ്ട കാര്യമാണ് വൃത്തി. പാചകം ചെയ്യുന്നതിന് മുമ്പ് കൈകഴുകുന്നത് മുതൽ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതുവരെ അതിൽ ഉൾപ്പെടുന്നു. അടുക്കളയിൽ വൃത്തി ശീലമാക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്.
പാത്രങ്ങൾ കഴുകാം
നിങ്ങൾ ഉപയോഗിക്കുന്ന പാത്രങ്ങളും പാനുകളും നിരന്തരം വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. ബാക്കി വരുന്ന ഭക്ഷണങ്ങൾ പാത്രത്തിൽ തുറന്ന് വെച്ചിരുന്നാൽ വായുവിൽ നിന്നുള്ള ഈർപ്പത്തെ അത് വലിച്ചെടുക്കുകയും അതുമൂലം കീടാണുക്കൾ പെരുകാനും കാരണമാകും. പാചകം ചെയ്താലും ഭക്ഷണം കഴിച്ചാലും ഉടനെ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ മറക്കരുത്.
വെള്ളം സംഭരിക്കുന്നത് ഒഴിവാക്കാം
വെള്ളം തീർന്നുപോകുമെന്ന് കരുതി പലപ്പോഴും നമ്മൾ വെള്ളം സംഭരിച്ച് വയ്ക്കാറുണ്ട്. എന്നാൽ ഈ പ്രവണത ആരോഗ്യത്തിന് നന്നല്ല. കാരണം സംഭരിച്ച് വയ്ക്കുന്ന വെള്ളത്തിലേക്ക് കൊതുകുകളും മറ്റ് പ്രാണികളും വരാനും അതുമൂലം മലേറിയ, ഡെങ്കി പനി എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്.
വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം
ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കണമെങ്കിൽ വായുകടക്കാത്ത പാത്രത്തിലാക്കി വേണം വയ്ക്കേണ്ടത്. എന്നാൽ ഇടക്ക് ഇവ പാത്രത്തിൽനിന്നും മാറ്റി മറ്റൊന്നിലേക്ക് സൂക്ഷിക്കണം. ഇത് ദീർഘകാലം ഭക്ഷണത്തെ കേടുവരാതെ സൂക്ഷിക്കില്ലെങ്കിലും ബാക്റ്റീരിയകൾ ഉണ്ടാകുന്നത് തടയുന്നു.
ഇൻഡക്ഷൻ സ്റ്റൗ വൃത്തിയാക്കാൻ ഇതാ എളുപ്പവഴികൾ