സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് ഏറ്റവും കുറഞ്ഞ പിഴയായ 12 ലക്ഷം രൂപയടക്കാന്‍ ശിക്ഷിക്കുന്നതെന്ന് ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് തിരിച്ചടി. ചെന്നൈക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ റിയാന്‍ പരാഗിന് 12 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു.
സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് ഏറ്റവും കുറഞ്ഞ പിഴയായ 12 ലക്ഷം രൂപയടക്കാന്‍ ശിക്ഷിക്കുന്നതെന്ന് ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സീസണിലെ ആദ് രണ്ട് കളികളിലും തോറ്റ രാജസ്ഥാന്‍ ഇന്നലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. ആറ് റണ്‍സിനായിരുന്നു ചെന്നൈയെ രാജസ്ഥാന്‍ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 36 പന്തില്‍ 81 റണ്‍സടിച്ച നിതീഷ് റാണയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സടിച്ചപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തല്‍ 176 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ധോണി പുറത്തായതിന് പിന്നാല ദേഷ്യത്തോടെ ചീത്തവിളിക്കാന്‍ ഒരുങ്ങി ആരാധിക, വൈറലായി വീഡിയോ
രാജസ്ഥാന്‍ നായകാനായ സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റതിനാലാണ് രാജസ്ഥാന്‍റെ ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് നായകനായത്. ആദ്യ രണ്ട് കളികളിലും രാജസ്ഥാന്‍ തോറ്റതോടെ റിയാന്‍ പരാഗിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ചെന്നൈക്കെതിരായ വിജയത്തോടെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ആദ്യ ജയം സ്വന്തമാക്കാന്‍ പരാഗിനായി.
ശനിയാഴ്ച മുള്ളൻപൂരില്‍ പഞ്ചാബ് കിംഗ്സിനെതിരെ ആണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ സഞ്ജു രാജസ്ഥാന്‍ നായകനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യമത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന് അടുത്ത രണ്ട് മത്സരങ്ങളിലും ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക