ഒരാൾക്ക് ഒരു ദിവസം സ്വർണ്ണ വായ്പയായി എടുക്കാവുന്ന ഏറ്റവും ഉയർന്ന തുക 25 ലക്ഷമാണ്. സ്വർണ്ണവുമായി KSFE ശാഖയിലെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ പണം ലഭിക്കുന്ന വിധത്തിൽ ലളിതവും സുതാര്യവുമാണ് ഈ വായ്പയുടെ നടപടിക്രമങ്ങളെല്ലാം.
സാമ്പത്തികമായ ഏതൊരാവശ്യത്തിനും പെട്ടെന്ന് ആശ്രയിക്കാവുന്ന മാർഗ്ഗമാണ് നമ്മുടെ കയ്യിൽത്തന്നെയുള്ള സ്വർണ്ണം. വീട്ടിലെ അലമാരിയിലോ പണം അങ്ങോട്ടു കൊടുത്ത് ബാങ്ക് ലോക്കറിലോ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണത്തെ പ്രയോജനപ്രദമാക്കി മാറ്റുക എന്നത് മികച്ച ഒരു സാമ്പത്തിക മാനേജ്മെൻ്റ് കൂടിയാണ്. സ്വർണ്ണം പണയം വച്ച് വായ്പയെടുക്കുമ്പോൾ നമ്മുടെ സാമ്പത്തിക ആവശ്യം നിറവേറുകയും, സ്വർണ്ണം സുരക്ഷിതമായി ഇരിക്കുകയും ചെയ്യുന്നു.
സാധാരണ ലോണിൻ്റെ നൂലാമാലകളൊന്നും കൂടാതെ എളുപ്പം പണം ലഭിക്കും എന്നതാണ് സ്വർണ്ണപ്പണയത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഇങ്ങനെ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് സ്വർണ്ണത്തെ ആശ്രയിക്കുന്നവരിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ വൻതോതിൽ പലിശ ഈടാക്കുമ്പോൾ സാധാരണക്കാർക്ക് ഒരു കൈത്താങ്ങാണ് KSFE യുടെ സ്വർണ്ണവായ്പാപദ്ധതി.
undefined
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഹ്രസ്വകാല ലോൺ എന്ന നിലയിലാണ് KSFE സ്വർണ്ണ വായ്പ ആവിഷ്കരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാൾക്ക് ഒരു ദിവസം സ്വർണ്ണ വായ്പയായി എടുക്കാവുന്ന ഏറ്റവും ഉയർന്ന തുക 25 ലക്ഷമാണ്. സ്വർണ്ണവുമായി KSFE ശാഖയിലെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ പണം ലഭിക്കുന്ന വിധത്തിൽ ലളിതവും സുതാര്യവുമാണ് ഈ വായ്പയുടെ നടപടിക്രമങ്ങളെല്ലാം.
മറ്റു ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പലിശ മാത്രമാണ് KSFE സ്വർണ്ണവായ്പയ്ക്ക് ഈടാക്കുന്നത്. പതിനായിരം രൂപവരെ 8.5% പലിശ നിരക്കിൽ ഈ വായ്പ ലഭ്യമാകും. ഇരുപതിനായിരം രൂപ വരെ വായ്പ്പ എടുക്കുന്നവർ 9.5% പലിശയും ഇതിനു മുകളിൽ 25 ലക്ഷം വരെ വായ്പ എടുക്കുമ്പോൾ 10.5% പലിശയുമാണ് നൽകേണ്ടിവരിക. പ്രമുഖ സ്വകാര്യധനകാര്യസ്ഥാപനങ്ങളുടെ ഏറ്റവും ചെറിയ പലിശനിരക്കിനേക്കാളും ഏറെ കുറവാണ് 10.5% എന്ന KSFE യുടെ ഉയർന്ന നിരക്കുപോലും.
ഒരു വർഷമാണ് KSFE സ്വർണ്ണ വായ്പയുടെ തിരിച്ചടവ് കാലാവധി. ഒരു വർഷത്തിന് ശേഷം അന്ന് വരെയുള്ള പലിശ അടച്ച് സ്വർണ്ണം പുതുക്കി വയ്ക്കുന്നതിനുള്ള സൗകര്യവും KSFE ഒരുക്കുന്നുണ്ട്. ഇത്തരത്തിൽ മൂന്നു തവണ (3 വർഷം) വായ്പ പുതുക്കി വയ്ക്കുന്നതിനുള്ള സൗകര്യമാണ് കെ.എസ്.എഫ്.ഇ ഒരുക്കുന്നത്.