മഞ്ചേശ്വരം തിരഞ്ഞെടു പ്പ് കോഴ കേസില്‍ സത്യം ജയിച്ചു, ബിജെപിക്ക് ഉണര്‍വേകുന്ന വിധിയെന്ന് വി.മുരളീധരൻ

By Web Team  |  First Published Oct 5, 2024, 3:38 PM IST

ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നു.


തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നു.നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.കോടതി ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ഭാരതീയ ജനതാപാര്‍ട്ടിക്കാകെ ഉണര്‍വേകുന്നതാണന്നും വി.മുരളീധരൻ പറഞ്ഞു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

Latest Videos

undefined

 

click me!