ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്‌വെയറിൽ തകരാർ; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പരിശോധന വൈകുന്നു

By Web TeamFirst Published Oct 5, 2024, 2:54 PM IST
Highlights

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്‍റ്റ്‍വെയർ തകരാര്‍ അനുഭവപ്പെട്ടത്.

കൊച്ചി: ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്‍റ്റ്‍വെയർ തകരാര്‍ അനുഭവപ്പെട്ടത്. 

സോഫ്റ്റ്‍വെയർ തകരാറിലായതോടെ ഇൻഡിഗോ വെബ് സൈറ്റും ബുക്കിങ് സംവിധാനവുമെല്ലാം തടസ്സപ്പെട്ടു. പിന്നാലെ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനും ബാഗേജ് കയറ്റിവിടാനുമൊക്കെ കൂടുതൽ സമയം വേണ്ടി വരുന്നു. നീണ്ട നിരയാണ് പല വിമാനത്താവളങ്ങളിലും ഇൻഡിഗോ കൗണ്ടറുകളിലുള്ളത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!