തൂത്തുകുടി വഴിയുള്ള ലഹരി കടത്തിൽ ഷാജിക്കുള്ളത് നിർണായ പങ്കാണെന്ന് എക്സൈസ് സംഘം പറയുന്നു. വൻതോതിൽ സംസ്ഥാനത്തേക്ക് ലഹരി കടത്തിയ മൂന്ന് കേസുകളില്‍ ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടി പുറത്തിറങ്ങിയ ഷാജി മുങ്ങുകയായിരുന്നു
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ലഹരി കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ മൂർഖൻ ഷാജിയെന്ന ഷാജിമോനെ എക്സൈസ് സംഘം പിടികൂടിയത് ബലപ്രയോഗത്തിലൂടെ. ഷാജിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഞ്ച് വർഷം എല്ലാ അന്വേഷണ ഏജൻസികളുടെയും കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന മൂർഖൻ ഷാജിയെ ഇന്നലെയാണ് മധുരയിലെ കുറ്റികാട്ടിൽ നിന്ന് എക്സൈസ് എൻഫോഴ്സമെൻറ് സംഘം പിടികൂടിയത്.
തൂത്തുകുടി വഴിയുള്ള ലഹരി കടത്തിൽ ഷാജിക്കുള്ളത് നിർണായ പങ്കാണെന്ന് എക്സൈസ് സംഘം പറയുന്നു. വൻതോതിൽ സംസ്ഥാനത്തേക്ക് ലഹരി കടത്തിയ മൂന്ന് കേസുകളില്‍ ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടി പുറത്തിറങ്ങിയ ഷാജി മുങ്ങുകയായിരുന്നു. രാജ്യം മുഴുവൻ ലുക്ക് ഔട്ട്നോട്ടീസിറക്കി പൊലീസും നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും എക്സൈസുമല്ലാം തേടി നടന്നിട്ടും അഞ്ചു വർഷം ഷാജിയെ പിടികൂടാനായിരുന്നില്ല.
undefined
ഇതിനിടെ ഷാജിയുടെ രഹസ്യ നമ്പർ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെന്‍റ് സ്ക്വാഡിന് കിട്ടുന്നത്. മധുരയിൽ നമ്പർ പ്രവർത്തിച്ചതോടെ സ്ക്വാഡ് അംഗങ്ങൾ അവിടെയെത്തി. അപ്പോഴേക്കും മൊബൈൽ സ്വിച്ച് ഓഫായിരുന്നു. ധാരാപുരത്തെ ടവർ ലൊക്കേഷന് കീഴിലെ ലോഡ്ജുകളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ പരിശോധന നടത്തി. ലോഡ്ജ് രജിസ്റ്ററിൽ ഷാജിമോനെന്ന പേര് ഇല്ലെന്ന് കണ്ടെത്തിയതോടെ വീണ്ടും നിരാശ.
അങ്ങനെയൊരു ലോഡ്ജിൽ പരിശോധന നടത്തുന്നതിനിടെ സ്ക്വാഡിലെ ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് മൂർഖൻ ഷാജി വന്നു ചാടുകയായിരുന്നു. എക്സൈസുകാരെ കണ്ട് ഒരു നിമിഷം നിന്ന ഷാജി രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി. സ്ക്വാഡ് അംഗങ്ങളുടെ പിന്നാലെ പിടിച്ചു. പിന്നീട് ധാരപുരം കണ്ടത് സിനിമ സൈറ്റിൽ ചേസിംഗ് ആണ്. മൂർഖൻ ഒരു പൊന്തകാട്ടിൽ ചാടിക്കയറി ഒളിച്ചു. എക്സൈസ് ഉദ്യോഗസ്ഥർ അരിച്ചു പറക്കി പൊന്താകാട്ടിൽ നിന്ന് മൂർഖൻ ഷാജിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
ഒളിവിൽ കഴിയുന്നതിനിടെ അന്വേഷണ ഏജൻസികള്‍ക്ക് പോലും കണ്ടെത്താൻ കഴിയാത്ത ഷാജിയെ എതിർസംഘം ശ്രീരംഗത്തു നിന്ന് രണ്ടു വർഷം മുമ്പ് പിടികൂടിയിരുന്നു. ഷാജി വിതരണം ചെയ്യാൻ പല സ്ഥലങ്ങളിലെത്തിച്ച ഒരു കോടി വിലവരുന്ന മയക്കുമരുന്നായിരുന്നു എതിർചേരിയുടെ ലക്ഷ്യം. ഷാജിയെ തല്ലി ചതച്ച് ലോഡ്ജു മുറിയിലിട്ടു.
അവിടെ നിന്ന് രക്ഷപ്പെട്ട ഷാജി തമിഴ്നാട് പൊലീസിന്‍റെ കൈയിൽ കുടുങ്ങി. പക്ഷേ തമിഴ്നാട് പൊലീസിന്‍റെ കൈയിൽ നിന്ന് ഷാജി തന്ത്രപരമായി രക്ഷപ്പെട്ടു. പിന്നീട് ആന്ധ്രയിലും കർണാടകയിലും മാവോയിസ്റ്റ് അനിധിവേശമുള്ള സ്ഥലങ്ങളിലായി മയക്കുമരുന്നു കച്ചവടം തുടർന്നു. ഷാജിയെ സഹായിക്കുന്ന സംഘങ്ങള്‍ക്ക് വേണ്ടി എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം