കൊച്ചിയിൽ റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണു; വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു; ഗതാഗതം പുനഃസ്ഥാപിച്ചു

By Web Team  |  First Published Jul 7, 2024, 11:28 AM IST

പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്കാണ് മരം ഒടിഞ്ഞുവീണത്


കൊച്ചി: എറണാകുളത്ത് റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു. ഇതേത്തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഏറെ നേരത്തിന് ശേഷം കോട്ടയം ഭാഗത്തേക്കും തൃശ്ശൂര്‍ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. സ്വകാര്യ വ്യക്തിയുടെ കേസിൽ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് വീണത്. റെയിൽവെയുടെ വൈദ്യുതി ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. വലിയ ശബ്ദത്തോടെയാണ് മരം ഒടിഞ്ഞുവീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ അപായമൊന്നും ഉണ്ടായിട്ടില്ല. മഴയിൽ മരം നനഞ്ഞിരുന്നതിനാൽ തീ ആളിക്കത്തിയില്ല. ട്രെയിൻ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചെങ്കിലും പ്രശ്നം പരിഹരിച്ച ശേഷം പിടിച്ചിട്ടിരുന്ന വേണാട്, മംഗള എക്സ്പ്രസുകൾ അടക്കം സര്‍വീസ് പുനരാരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!