'റീൽ എടുത്തത് ഞായറാഴ്ച ദിവസം'; സര്‍ക്കാര്‍ ഓഫീസിൽ റീൽസെടുത്ത ജീവനക്കാർ വിശദീകരണം നൽകി

By Web TeamFirst Published Jul 3, 2024, 12:31 PM IST
Highlights

ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം.

പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ. റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. സംഭവത്തിൽ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള എട്ട് ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. പിന്നാലെ ജീവനക്കാർ വിശദീകരണം നൽകുകയായിരുന്നു. റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നും ദുരന്ത നിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക  നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയതെന്നും വിശദീകരണത്തിൽ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തത് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

click me!