പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് ശുപാര്‍ശ ചെയ്ത് വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി

By Web TeamFirst Published Jul 5, 2024, 8:39 PM IST
Highlights

മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കും

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സപ്ലിമെൻററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാർശയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുമെന്നാണ് കരുതുന്നത്.

മലപ്പുറത്ത് സീറ്റുകൾ ഇഷ്ടം പോലെ ഉണ്ടെന്ന് മുൻപ് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി, ഒടുവിൽ പറഞ്ഞത് ഏഴായിരം പേർക്ക് കൂടി സീറ്റ് കിട്ടാനുണ്ടെന്നായിരുന്നു. എന്നാൽ സപ്ലിമെൻ്ററി അലോട്ട്മെൻറിനുള്ള അപേക്ഷ പൂർത്തിയായപ്പോൾ ജില്ലയിൽ ഇനിയും 16881 പേര്‍ക്ക് സീറ്റ് കിട്ടാനുണ്ട്. മലബാറിലാകെയും പ്രശ്നമുണ്ട്. പാലക്കാട് 8139 ഉം  കോഴിക്കോട് 7192  ഉം കണ്ണൂരിൽ 4623 ഉം സീറ്റുകൾ ആവശ്യമാണ്. മലപ്പുറത്ത് കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളടക്കം ചേർത്ത് ഇനി 6937 സീറ്റുകളാണ് ബാക്കിയുള്ളത്. പതിനായിരത്തിലേറെ സീറ്റുകൾ ഇനി മലപ്പുറത്ത് മാത്രം വേണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!