കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാ‍ർ കോലഞ്ചേരിയിൽ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; പരുക്കേറ്റ ഒരാൾ അത്യാസന്ന നിലയിൽ

By Web Team  |  First Published Dec 4, 2024, 8:20 PM IST

കോലഞ്ചേരിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേ‍ർക്ക് പരുക്ക്. ഒരാളുടെ നില അതീവ ഗുരുതരം


കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരുക്ക്. പടപ്പറമ്പ് കവലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടു വന്ന കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരിൽ ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പുളിഞ്ചോട് ഭാഗത്തുനിന്നും കോളേജിലേയ്ക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്. ഇവരെ കേലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

click me!