ശക്തന്‍പ്രതിമ പുനർനിർമ്മിക്കാന്‍14 ദിവസം തരാം,പറ്റില്ലെങ്കില്‍ വെങ്കലപ്രതിമ താന്‍ പണിതുനൽകുമെന്ന് സുരേഷ്ഗോപി

By Web TeamFirst Published Sep 7, 2024, 2:43 PM IST
Highlights

ജൂൺ 9നാണ് ശക്തൻ തമ്പുരാന്‍റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനനിർമ്മാണം പൂർത്തിയാക്കിയിട്ടില്ല.

തൃശ്ശൂര്‍: കെഎസ്ആർടിസി ബസ്ടിച്ച് തകർന്നുവീണ ശക്തൻ തമ്പുരാന്‍റെ  പ്രതിമ 2 മാസം കൊണ്ട് പുനർനിർമ്മിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധവുമായി   സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം സ്താപിച്ചില്ലെങ്കിൽ ശക്തന്‍റെ  വെങ്കല പ്രതിമ താൻ പണിതു നൽകുമെന്ന് സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എംപി പറഞ്ഞു.

 ജൂൺ 9നാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനനിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിമ 14 ദിവസത്തിനകംമ പുനനിർമ്മിച്ച് എത്തിച്ചില്ലെങ്കിൽ   ശക്തന്‍റെ  വെങ്കല  പ്രതിമ തന്‍റെ  സ്വന്തം ചിലവിൽ പണിത് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന്  സുരേഷ് ഗോപി എം പി  വാക്കു നൽകിയത്.രണ്ടുമാസത്തിനകം പ്രതിമ പുനർ നിർമ്മിക്കും എന്നായിരുന്നു സർക്കാരിന്‍റെ  വാക്ക്. പ്രതിമയുടെ പുനർനിർമ്മാണത്തിന് വേണ്ടിയുള്ള ചിലവ് കെഎസ്ആർടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

Latest Videos

 ശക്തൻ തമ്പുരാന്‍റെ പ്രതിമ  തൃശ്ശൂരിന്‍റെ   സാംസ്കാരിക അടയാളങ്ങളിലൊന്നാണ് . പ്രതിമ തകർന്നതിന് പിന്നാലെ കെഎസ്ആർടിസി ചെലവ് വഹിക്കാമെന്ന ഉറപ്പിൻ മോലാണ് തിരുവനന്തപുരത്തെ  ശില്പിയുടെ വർക്ഷോപ്പിലേക്ക് പ്രതിമ എത്തിച്ചത്.കുന്നുവിള മോഹനാണ് പ്രതിമ നിർമ്മിച്ചത്. പ്രതിമയുടെ പണികൾ ഉടനെ തീർത്ത് പുനർ സ്ഥാപിക്കും എന്ന് തന്നെയാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

click me!