മല്ലു ഹിന്ദു ഓഫീസേഴ്‌സ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സാപ്പ് ഗ്രൂപ്പ്; വിവാദമായതോടെ ഡിലീറ്റ് ആക്കി

By Web TeamFirst Published Nov 3, 2024, 5:11 PM IST
Highlights

ഗ്രൂപ്പ് ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ  പേരില്‍.ഫോൺ ഹാക്ക് ചെയ്തുവെന്ന് ഗോപാലകൃഷ്ണന്‍റെ പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം . വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തു. തൻറെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ  ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പെട്ടൊന്നൊരു വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത്. ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിൻ. ഗ്രൂപ്പിൻറെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ്.സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം അംഗങ്ങൾ. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിൻറെ ആശങ്ക ഗോപാലകൃഷ്ണൻ ഐഎഎസിനെ അറിയിച്ചെന്നാണ് വിവരം. അതിവേഗം  ഗ്രൂപ്പ് ഡിലീറ്റായി. അതിന് ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണൻറ സന്ദേശമെത്തി. തനറെ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകർക്ക് അറിയിപ്പ്.

Latest Videos

സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ സമാനമറുപടിയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഗോപാലകൃഷ്ണൻ ഐഎഎസ് വിശദീകരിച്ചത്. ഹാക്ക് ചെയ്തതതിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായും അറിയിച്ചു. അതേ സമയം ഗ്രൂപ്പിൻറെ പേരിൽ ഉയരുന്നത് പല ചോദ്യങ്ങൾ. മല്ലു ഹിന്ദു ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥർ മാത്രമായത് സംശയങൾ ഉണ്ടാക്കുന്നു, ഹാക്കിംഗ് എങ്കിൽ അതീവ ഗുരുതരം. ഉന്നത ഉദ്യോഗസ്ഥൻര ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർധഉണ്ടാക്കും വിധത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തണം. സൈബർ പൊലീസ് അന്വേഷണത്തിൽ വസ്തുത പുറത്തുവരും

 

 

click me!