2018നുശേഷം ഇതാദ്യം; മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിശേഷിയായ 115.06 മീറ്ററിലേക്കെത്തി, ഷട്ടറുകൾ കൂടുതൽ ഉയ‍ർത്തി

By Web Team  |  First Published Nov 3, 2024, 5:49 PM IST

മലമ്പുഴ ഡാമിലെ പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി


പാലക്കാട്: വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തി. പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി. നാല് സ്പില്‍വേ ഷട്ടറുകള്‍ മൂന്നു സെന്‍റി മീറ്ററായാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തിയത്.

ഇതേ തുടര്‍ന്ന് കൽപ്പാത്തി, മുക്കൈ, ഭാരതപുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം നല്‍കി.  2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പിൽ എത്തുന്നത്. ഇതോടെ ഡാമിന്‍റെ പൂർണ സംഭരണ ശേഷിയായ 226 Mm3ലേക്ക് എത്തും. പരമാവധി ജലനിരപ്പിൽ എത്തിയതിനാൽ ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.

Latest Videos

undefined

പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് ഫേയ്ബുക്കിൽ വീഡിയോ; പിന്നാലെ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി


 

click me!