വീണ വിജയന്റെ എക്സാലോജിക്കിന് സിഎംആർഎൽ നൽകിയ പണത്തിന്‍റെ സ്രോതസ് കണ്ടെത്തണം, വിശദ അന്വേഷണം വേണം; ഇഡി കോടതിയിൽ

By Web Team  |  First Published Jun 28, 2024, 7:08 PM IST

സിഎംആർഎല്ലിന്‍റെ കണക്കുകൾ പലതും കൃത്രിമമാണെന്നും കോടതി ചൂണ്ടിക്കാട്ടി.


കൊച്ചി : മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇ ഡി ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ പണത്തിന്‍റെ ശ്രോതസ് കണ്ടെത്തേണ്ടതുണ്ട്. സിഎംആർഎല്ലിന്‍റെ കണക്കുകൾ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു. 

മാസപ്പടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾ വെളുപ്പെടുത്താനാകില്ലെന്നും എൻഫോഴ്സ്മെന്‍റെ കോടതിയെ അറിയിച്ചു.  

Latest Videos

undefined

കനത്ത മഴ, കുട്ടികളുടെ സുരക്ഷ മുഖ്യം; ആലപ്പുഴയിൽ നാളെ അവധിയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളറിയാം

 

 

 

click me!