'സോളാർ കേസില്‍ വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യം'; വിമർശനവുമായി ഷിബു ബേബി ജോൺ

By Web Team  |  First Published Jul 21, 2023, 11:56 AM IST

സ്ത്രീ വിഷയങ്ങൾ ഉന്നയിച്ച് വിമർശിച്ചത് ഉമ്മൻ ചാണ്ടിക്ക് നെഞ്ചിൽ കഠാര കുത്തുന്ന വേദനയുണ്ടാക്കിയെന്നും ഷിബു ബേബി ജോൺ പറഞ്ഞു.


കൊല്ലം: സോളാർ കേസില്‍ വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. സ്ത്രീ വിഷയങ്ങൾ ഉന്നയിച്ച് വിമർശിച്ചത് ഉമ്മൻ ചാണ്ടിക്ക് നെഞ്ചിൽ കഠാര കുത്തുന്ന വേദനയുണ്ടാക്കിയെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ബിജു രാധാകൃഷ്ണനുമായി ഉമ്മൻ ചാണ്ടി എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയാണ് സോളാർ കേസിന് വിശ്വാസ്യത നൽകിയത്. അന്നത്തെ മന്ത്രിസഭയിലെ അംഗത്തിന് ബിജു രാധാകൃഷ്ണന്റെ ഭാര്യയുമായുണ്ടായ അവിഹിതമാണ് ചർച്ച ചെയ്തത്. സ്ത്രീ വിഷയങ്ങൾ ഉന്നയിച്ച് വിമർശിച്ചത് ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചു അക്കാര്യം ഉമ്മൻ ചാണ്ടി പുറത്ത് പറയാത്തത് മഹത്വം കൊണ്ടാണെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേര്‍ത്തു. ആരെ സംരക്ഷിക്കാനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചത് അവർ തന്നെ വ്യാജ രേഖകൾ ഉണ്ടാക്കി വേട്ടയാടി. തെറ്റുപറ്റിയെന്ന വാക്ക് പോലും പറയാതെയാണ് ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നതെന്നും ഷിബു ബേബി ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Latest Videos

Also Read: 'മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത്'; വിനായകന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ

 

undefined

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം.. 

Oommen Chandy | Asianet News Live

click me!