എതിർദിശയിൽ അമിത വേ​ഗത്തിൽ വാഹനം; സൈഡ് കൊടുത്ത കാർ പറവൂർ പാലത്തിൽ നിന്നും താഴേക്ക് നിരങ്ങി വീണു

By Web Team  |  First Published Dec 15, 2024, 6:10 PM IST

അൽപ്പ സമയം മുമ്പാണ് സംഭവം. മറ്റൊരു വാഹനം എതിർ ദിശയിൽ നിന്നും വന്നപ്പോൾ സൈഡ് കൊടുത്തപ്പോഴാണ് കാർ മറിഞ്ഞതെന്നാണ് വിവരം. 


കൊച്ചി: എറണാകുളം പറവൂര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചുണ്ടായ അപകടം പരിഭ്രാന്തി പരത്തി. വൈകിട്ടായിരുന്നു സംഭവം. പറവൂര്‍ കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചത്. എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. വാഹനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നു. ഉളളിലുണ്ടായിരുന്ന കുട്ടികളടക്കം ആര്‍ക്കും ഗുരുതര പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. 

മോളേ, എവിടെയെത്തിയെന്ന് അനുവിൻ്റെ അമ്മ ഫോണിൽ ചോദിച്ചു; ജീവനുണ്ടായിരുന്നത് അനുവിന് മാത്രമാണെന്നും നാട്ടുകാർ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8


 

click me!