തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ വീണ്ടും ഡോക്ടര്‍മാര്‍ കുടുങ്ങി; സംഭവം രാവിലെ തകരാര്‍ പരിഹരിച്ച ശേഷം

By Web Team  |  First Published Jul 16, 2024, 4:32 PM IST

ലിഫ്റ്റിൽ കുടുങ്ങിയ ഇ.എൻ.ടി യിലെ വനിതാ ഡോക്ടറും മറ്റു രണ്ടുപേരും ആണ് ഇത്തവണ കുടുങ്ങിയത്


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ വീണ്ടും ഡോക്ടര്‍മാര്‍ കുടുങ്ങി. ഇന്ന് തന്നെ രണ്ടാമത്തെ സംഭവമാണിത്. രാവിലെ തകരാര്‍ പരിഹരിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ മൂന്ന് ഡോക്ടര്‍മാര്‍ ലിഫ്റ്റിൽ കയറിയപ്പോഴാണ് വീണ്ടും ഇത് പാതിവഴിയിൽ നിന്നത്. രാവിലെ ലിഫ്റ്റിൽ കുടുങ്ങിയ ഇ.എൻ.ടി യിലെ വനിതാ ഡോക്ടറും മറ്റു രണ്ടുപേരും ആണ് ഇത്തവണ കുടുങ്ങിയത്. അഞ്ചു മിനിറ്റിനുള്ളിൽ സാങ്കേതിക തകരാർ പരിഹരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!