പാലക്കാട് ബിജെപി ജയിക്കുമോയെന്ന് പറയാനാവില്ലെന്ന് ശോഭ പക്ഷം നേതാവ്; ഉയർന്ന ജയപ്രതീക്ഷയിൽ സി കൃഷ്ണകുമാർ

By Web Team  |  First Published Oct 20, 2024, 7:02 AM IST

പാലക്കാട് ബിജെപി ജയിക്കുമോയെന്ന് പറയാനാവില്ലെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ. ശോഭ സുപരിചിതയായത് കൊണ്ട് പറ‌ഞ്ഞതെന്ന് സി കൃഷ്ണകുമാർ


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ജയിക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പാർട്ടി ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ. സി. കൃഷ്ണകുമാർ ജയിക്കുമോ എന്ന് പോളിംഗിന് ശേഷം മാത്രമേ വ്യക്തമാവൂ. ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ ജയിക്കുമെന്നത് പൊതു അഭിപ്രായമായിരുന്നു. അക്കാര്യമാണ് പാർട്ടി നേതൃത്വത്തെ അറിയിച്ചത്. കൃഷ്ണകുമാറിന് വേണ്ടി പ്രവർത്തിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രവർത്തിക്കാൻ കെ സുരേന്ദ്രൻ പറയേണ്ട കാര്യമില്ല. സി. കൃഷ്ണകുമാറിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പാലക്കാട്‌ ഇക്കുറി താമര വിരിയുമെന്ന് എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ വ്യക്തമാക്കി. ശോഭ സുരേന്ദ്രൻ പാലക്കാട്‌ സുപരിചിതയാണ്. ആ അർത്ഥത്തിലാണ് ശിവരാജൻ ശോഭയുടെ പേര് പറഞ്ഞത്. പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ എല്ലാവരും അംഗീകരിക്കും. വോട്ട് ചോർത്തുന്ന പതിവ് ബിജെപിയിൽ ഇല്ല. പാലക്കാട് പാർട്ടിയിൽ ഇതുവരെ അപസ്വരങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ബിജെപിയിൽ ഒരിക്കലും നിഷേധ വോട്ട് ഉണ്ടാകില്ല. ബിജെപിയിൽ അപസ്വരങ്ങളോ പൊട്ടിത്തെറിയോ ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

click me!