നിയമന കോഴ; ‌ഹരിദാസിനെ ഫോണിൽ പോലും കിട്ടുന്നില്ലെന്ന് പൊലീസ്; ബാസിത്ത് വീണ്ടും ഹാജരാവണം

By Web TeamFirst Published Oct 5, 2023, 11:27 AM IST
Highlights

എന്നാൽ ഹരിദാസിനെ ഫോണിൽ പോലും കിട്ടുന്നില്ലെന്നാണ് പൊലിസ് പറയുന്നത്. അതേസമയം, ചോദ്യം ചെയ്യലിനായി ബാസിത്തിനോട് ശനിയാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കന്റോൺമെൻറ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 
 

തിരുവനന്തപുരം: നിയമന കോഴയിൽ പരാതി നൽകിയ ഹരിദാസിനെ ഫോണിൽ പോലും കിട്ടുന്നില്ലെന്ന് പൊലീസ്. നേരത്തെ, മൊഴി രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസ് എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ഫോണിൽ കിട്ടാൻ ശ്രമിച്ചത്. എന്നാൽ ഹരിദാസിനെ ഫോണിൽ പോലും കിട്ടുന്നില്ലെന്നാണ് പൊലിസ് പറയുന്നത്. അതേസമയം, ചോദ്യം ചെയ്യലിനായി ബാസിത്തിനോട് ശനിയാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കന്റോൺമെൻറ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 

അതേസമയം, നിയമന കോഴ തട്ടിപ്പ് കേസിൽ അഖിൽ സജീവ് ഉൾപ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന് പൊലിസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്. കേസിൽ കോട്ടയം എസ്പിക്ക് കന്റോൺമെന്റ് പൊലിസ് റിപ്പോർട്ട് നൽകും. ഇടനിലക്കാരനെന്ന് സംശയിക്കുന്ന ബാസിത്തിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളഞ്ഞതായും പൊലിസ് പറയുന്നു. 

Latest Videos

നിയമന കോഴ തട്ടിപ്പ്; അഖിൽ സജീവ് ഉൾപ്പെട്ട സംഘം നടത്തിയത് വൻ തട്ടിപ്പെന്ന് പൊലീസ്, ഹരിദാസന് വേണ്ടിയും അന്വേഷണം 

അതിനിടെ, നിയമന തട്ടിപ്പ് കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. ഹരിദാസിൽ നിന്നും ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികൾ വാങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. നിയമന തട്ടിപ്പ് കേസിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം നടക്കുന്നുവെന്നും ഇവരെ കൂടി പിടികൂടിയാൽ മാത്രമേ കേസിന്റെ നിജസ്ഥിതി വ്യക്തമാവു എന്നുമാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്.

https://www.youtube.com/watch?v=Ko18SgceYX8

 

click me!