തിരുവനന്തപുരം പവർ ഹൗസല്ല, കൊല്ലം ആശ്രാമവും ചാലക്കുടിയുമല്ല! ഓണ'ക്കുടി’യുടെ 'പവർ ഹൗസ്' തിരൂർ ഔട്ട്ലെറ്റ്

By Web Team  |  First Published Sep 18, 2024, 4:55 PM IST

5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളി ഔട്ട് ലെറ്റിലാണ്. 5.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്.  മൂന്നാം സ്ഥാനത്തുളള തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്ൽ 5.01 കോടിയുടെ മദ്യം വിറ്റു. 


തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യ വിൽപ്പന ഉയർന്നു. ബെവ്ക്കോ വഴിയുള്ള വിൽപ്പനയുടെ കണക്ക് പ്രകാരം ഈ മാസം ആറു മുതൽ 17 വരെ  818.21 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്സവ സീസണിൽ സ്ഥിരമായി മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിനെയും, കൊല്ലം ആശ്രാമം ഔട്ട് ലെറ്റിനെയും ചാലക്കുടിയെയും പിന്തളളി ഇത്തവണ ഓണം മദ്യം മദ്യ വിൽപ്പന ഏറ്റവും കൂടുതൽ നടന്നത് തിരൂർ ബെവ്കോ ഔട്ട് ലെറ്റിലാണ്. 5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളി ഔട്ട് ലെറ്റിലാണ്. 5.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മൂന്നാം സ്ഥാനത്തുളള തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്ൽ 5.01 കോടിയുടെ മദ്യം വിറ്റു. 

കഴിഞ്ഞ വർഷം ഈ കാലയളവിൽ 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഈ വർഷം ഉത്രാടം വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മദ്യ വിൽപ്പന കുറവായിരുന്നു. ഈ വർഷം ചതയ ദിനം ഡ്രൈഡേ അല്ലാതിരുന്നതാണ് മദ്യ വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ ബെവ്കോയ്ക്ക് കഴിഞ്ഞത്. 

Latest Videos

undefined

സമയം രാത്രി 9.30, ബെവ്കോ ഔട്ട്ലെറ്റിൽ പൊലീസുകാര്‍ക്ക് മാത്രം മദ്യവിൽപ്പന, ദൃശ്യം പക‍ര്‍ത്തിയതിന് മ‍‍ര്‍ദ്ദനം

 

click me!