ബലാത്സം​ഗ കേസ്; നടൻ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് വടക്കാഞ്ചേരി പൊലീസ്

By Web Team  |  First Published Oct 21, 2024, 11:33 PM IST

ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലെടുത്ത കേസിലാണ് തൃശ്ശൂർ വടക്കാഞ്ചേരി പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. 


തൃശ്ശൂർ: ആലുവ സ്വദേശിയായ നടിയുടെ ബലാത്സംഗ പരാതിയിലെടുത്ത കേസില്‍ നടനും എംഎൽഎയുമായ  മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു വടക്കാഞ്ചേരി പൊലീസ്. ഞായറാഴ്ച്ചയാണ് മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനിൽ ഹാജരായത്. അതീവ രഹസ്യമായി വൈദ്യപരിശോധനയും ചോദ്യംചെയ്യലും പൂർത്തിയാക്കി  അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

നേരത്തെ കേസിൽ മുകേഷ് മുൻകൂർ ജാമ്യം നേടിയിരുന്നു. 2011 ലാണ് കേസിനാസ്പദമായ സംഭവം. ആലുവ സ്വദേശിയായ നടിയെ സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. നടിയുടെ മറ്റൊരു പരാതിയിൽ പ്രത്യേക അന്വേഷണ സംഘം കൈമാറിയ കേസിൽ മരട് പോലീസും മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

click me!