കടക്കരപ്പള്ളി സ്വദേശി ജെറിൻ ( 29) ന് ആണ് മരണ ശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ആറാം തീയതി ആണ് ഇദ്ദേഹം മരിച്ചത്.
ആലപ്പുഴ: ആലപ്പുഴയില്‍ കുഴഞ്ഞ് വീണുമരിച്ച ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടക്കരപ്പള്ളി സ്വദേശി ജെറിൻ ( 29) ന് ആണ് മരണ ശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ആറാം തീയതി ആണ് ഇദ്ദേഹം മരിച്ചത്. സ്വകാര്യ ചിട്ടി കമ്പനിയിലെ അസിസ്റ്റൻറ് മാനേജർ ആയിരുന്നു. പിസിആർ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്. ഇതോടെ, ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണം ഏഴായി.
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറനല്ലൂർ സ്വദേശി ജമാ ആണ് മരിച്ചത്. ന്യുമോണിയ, പ്രമേഹവും ഉണ്ടായിരുന്ന ഇവര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അന്തിമ ഫലം വരാത്തതിനാൽ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വിളയൂർ സ്വദേശി പാത്തുമ്മ 76) ആണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
undefined
കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ച് കണ്ണൂരിൽ മരിച്ചത്. 71 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗവും അലട്ടിയിരുന്നു. പരിയാരത്ത് ചികിത്സയിലിരിക്കെയാണ് മരണം . ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പള്ളിക്കൽ സ്വദേശിനി നഫീസയാണ് മലപ്പുറത്ത് കൊവിഡ് ബാധിതയായി മരിച്ചത്. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ചാണ് മരണം. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കറാണ് മരിച്ചത്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗിയും ഇന്ന് മരണത്തിന് കീഴടങ്ങി. കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്.