എറണാകുളത്തെ ടാക്സി ഡ്രൈവർ ഒഡിഷയിൽ പോയി വരുന്നതിനിടെ ഒറ്റപ്പാലത്ത് ഇറങ്ങി; പരിശോധനയിൽ 10 കിലോ കഞ്ചാവ് പിടികൂടി

By Web Team  |  First Published Nov 27, 2024, 7:27 PM IST

എറണാകുളത്തേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവരുന്നതിനിടെ വരവേ ഒറ്റപ്പാലത്ത് ഇറങ്ങി അവിടെ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പോകും വഴിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.


പാലക്കാട്: ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫൽ (25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി എക്സൈസുകാരുടെ പിടിയിലായത്. എറണാകുളത്ത് യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നൗഫൽ. ഒഡീഷയിൽ നിന്ന് ട്രെയിനിലാണ് 10 കിലോഗ്രാം കഞ്ചാവുമായി വന്നത്.

എറണാകുളത്തേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവരുന്നതിനിടെ വരവേ ഒറ്റപ്പാലത്ത് ഇറങ്ങി അവിടെ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പോകും വഴിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻപെക്ടർ എ.വിപിൻ ദാസിന്റെ നേതൃത്വത്തിലാണ് നൗഫലിനെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ സുദർശനൻ നായർ, സി.വി.രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ദേവകുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ്, ഫിറോസ്, ജാക്സൺ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.ജെ ലൂക്കോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest Videos

undefined

മറ്റൊരു സംഭവത്തിൽ തളിപ്പറമ്പിൽ കാറിൽ കടത്തുകയായിരുന്ന 25 .07 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പെരിങ്ങോം മടക്കാംപൊയിലിലെ എം വി സുഭാഷ് (43) ആണ് എക്സൈസിൻ്റെ പിടിയിലായത്. കാറിൻ്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തളിപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!