ഷവര്‍മ്മ കഴിച്ച് 16 കാരി മരിച്ച കേസ്; ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് കോടതി

By Web Team  |  First Published Nov 27, 2024, 9:08 PM IST

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 


കൊച്ചി: ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന നിർദേശവുമായി ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2022ല്‍ കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നൽകി. 

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പിന്തുടർന്ന് ആക്രമിച്ച് തെരുവുനായ; 18 പേർക്ക് കടിയേറ്റു; സംഭവം കണ്ണൂരില്‍

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!