'ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ല'; തന്റെ പരാതികളിൽ വ്യക്തമായ തെളിവുകളുണ്ടെന്നും നടി

By Web TeamFirst Published Sep 28, 2024, 8:28 PM IST
Highlights

സംസ്ഥാന പൊലീസ് മേധാവിക്കാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരിക്കുന്നത്. 

കൊച്ചി: തന്നെ ബ്ലാക്മെയിൽ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ അഭിഭാഷകനെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി. ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തുവെന്ന് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. താൻ നൽകിയ പരാതികളിൽ വ്യക്തമായ തെളിവുകളുണ്ടെന്നും നടി വ്യക്തമാക്കി. 

ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനുമാണ് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ ബാലചന്ദ്രമേനോന്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 13ാം തീയതി തനിക്കൊരു ഫോണ്‍കോള്‍ വന്നിരുന്നു.

Latest Videos

അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. 3 ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നു എന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഈ നടി, അതായത് മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്‍റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടുവെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

click me!