'അൻവറിൻ്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നു, മുസ്ലീം വിഭാഗത്തെ സിപിഎമ്മിന് എതിരാക്കാനാണ് ശ്രമം'; ഇഎൻ മോഹൻദാസ്

By Web Team  |  First Published Sep 28, 2024, 8:06 PM IST

അൻവർ വലതുപക്ഷത്തിൻ്റെ തടവറയിലാണ്. തീവ്രവർഗീയ നിലപാട് ഉയർത്തി വർഗീയ ധ്രുവീകരണത്തിനാണ് അൻവർ ശ്രമിക്കുന്നത്. മുസ്ലീം വിഭാഗത്തെ സിപിഎമ്മിന് എതിരാക്കാനാണ് ശ്രമമെന്നും ഇഎൻ മോഹൻ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
 


മലപ്പുറം: പിവി അൻവറിൻ്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻ ദാസ്. മുസ്ലീം പ്രീണനമാണ് അൻവർ നേരത്തെ ആരോപിച്ചിരുന്നതെന്ന് ഇഎൻ മോ​ഹൻദാസ് പറഞ്ഞു. അൻവർ വലതുപക്ഷത്തിൻ്റെ തടവറയിലാണ്. തീവ്രവർഗീയ നിലപാട് ഉയർത്തി വർഗീയ ധ്രുവീകരണത്തിനാണ് അൻവർ ശ്രമിക്കുന്നത്. മുസ്ലീം വിഭാഗത്തെ സിപിഎമ്മിന് എതിരാക്കാനാണ് ശ്രമമെന്നും ഇഎൻ മോഹൻ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലമ്പൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണം പിവി അൻവറാണ്. ആദ്യ അഞ്ചു കൊല്ലം സമ്പൂർണ്ണ പരാജയമായിരുന്നു. ഇപ്പോൾ ജീവനക്കാരുടെ സഹായം കൊണ്ട് കുറച്ച് നടക്കുന്നു. കച്ചവടത്തിനായി വിദേശ രാജ്യങ്ങളിലായത് വികസനത്തിന് വലിയ തടസമായിരുന്നു. വിരോധം തീർക്കാൻ ആർഎസ്എസ് ചാപ്പ കുത്തുന്നത് തരം താണ പ്രവർത്തിയാണ്. നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് പിവി അൻവർ. ആരുടേയും നിസ്ക്കാരം തടഞ്ഞിട്ടില്ല. നമസ്ക്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ. തൻ്റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ലെന്നും പൊതുപ്രവർത്തനമാണെന്നും ഇഎൻ മോഹൻ ദാസ് പറഞ്ഞു. 

Latest Videos

തൻ്റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ല. പൊതുപ്രവർത്തനമാണ്. തീവ്ര വർഗീയത കത്തിക്കുകയാണ് അൻവർ ചെയ്യുന്നത്. തീവ്രവാദ ശക്തികളുടെ തടവറയിലാണ് പിവി അൻവർ. അദ്ദേഹം കത്തിക്കുന്നത് തീവ്രവർഗീയതയുടെ പന്തമാണ്. നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമത്തിൽ നിന്ന് അദ്ദേഹം പിൻമാറണം. നാളത്തെ അൻവറിൻ്റെ സമ്മേളനത്തിൽ ആളുണ്ടാകും. പൊതുയോഗമാണെങ്കിൽ സ്വാഭാവികമാണ്. പാർട്ടി പ്രവർത്തകരോട് പോകണമെന്നോ പോകരുതെന്നോ നിർദ്ദേശം നൽകാറില്ലെന്നും ഇഎൻ മോഹൻ ദാസ് കൂട്ടിച്ചേർത്തു. സിപിഎം എംഎൽഎ ആയിരുന്നെങ്കിൽ രാജി ആവശ്യപ്പെട്ടേനെ. 
അൻവറിൻ്റെ പാതയിൽ കെടി ജലീൽ പോകുമെന്ന് കരുതുന്നില്ല. ഒക്ടോബർ രണ്ടിന് അദ്ദേഹം നിലപാട് പറയട്ടെയെന്നും ഇഎൻ മോഹൻദാസ് പറഞ്ഞു. 

തൃശ്ശൂരിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്നെന്ന് ആരോപണം

https://www.youtube.com/watch?v=Ko18SgceYX8

click me!