ആളൊഴി‌ഞ്ഞ പറമ്പിൽ നട്ടുവളർത്തിയത് ആറ് കഞ്ചാവ് ചെടികൾ; വിവരമറിഞ്ഞെത്തിയ എക്സൈസുകാർ യുവാവിനെ പിടികൂടി

By Web TeamFirst Published Sep 28, 2024, 9:39 PM IST
Highlights

70 സെന്റീമീറ്റർ മുതൽ ഒരു മീറ്ററിലധികം വരെ വലിപ്പമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയവയിലുണ്ടായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കുറ്റത്തിന് യുവാവ് പിടിയിലായി. തിരുമല സ്വദേശിയായ അശ്വിൻ ലാലിനെയാണ് (35) നെയാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആറ് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്.

വിവരം ലഭിച്ച് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ പിഴുതെടുത്തു. 105 സെ.മീ, 100 സെ.മീ, 92 സെ.മീ, 75 സെ.മീ, 75 സെ.മീ, 70 സെ.മീ എന്നിങ്ങനെ വലിപ്പമുള്ളവയായിരുന്നു കണ്ടെത്തിയ കഞ്ചാവ് ചെടികൾ. എക്‌സൈസ് സർക്കിൾ ഇൻപെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്‌സൈസ്  ഇൻസ്‌പെക്ടർ ലോറൻസ്, പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, പ്രബോധ്, അക്ഷയ് സുരേഷ്, സൂര്യജിത്ത് റെന്നി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്റോ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!