Malayalam News Highlights: ഷിരൂരിൽ കാണാതായ മലയാളി അര്‍ജ്ജുനായി തെരച്ചിൽ ഒൻപതാം നാളിലേക്ക്
Jul 25, 2024, 7:18 AM IST
ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന, ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത്. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും.
7:32 AM
നിതി ആയോഗ് യോഗം ബഹിഷ്ക്കരിക്കണമെന്ന് അഭ്യര്‍ത്ഥന
നിതി ആയോഗ് യോഗം ബഹിഷ്ക്കരിക്കണമെന്ന് സഖ്യകക്ഷികളോട് അഭ്യർത്ഥിച്ച് കോൺഗ്രസ്. സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് കേന്ദ്രം കാട്ടുന്നതെന്നും ഇതിനാൽ വിട്ടുനിൽക്കണമെന്നുമാണ് ആവശ്യം. നിതി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കോൺഗ്രസ് മുഖ്യമന്ത്രിമാരും വ്യക്തമാക്കിയിരുന്നു.
7:30 AM
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം: ഉദ്യോഗസ്ഥന് സസ്പെൻഷൻ
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടർന്ന് സസ്പെന്റ് ചെയ്തത്. തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യ രാജേന്ദ്രൻ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപറേഷന്‍റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്. അന്വേഷണ റിപ്പോർട്ടിൻ്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
7:29 AM
നിതി ആയോഗ് യോഗത്തിനില്ലെന്ന് സിദ്ധരാമയ്യ
ജൂലൈ 27-നുള്ള നിതി ആയോഗ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റിൽ കർണാടക സർക്കാരിനോട് കാണിച്ചത് കടുത്ത അനീതിയാണ്. ഏറ്റവും കൂടുതൽ നികുതിയിനത്തിൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും കർണാടകത്തിന് കടുത്ത അവഗണന നേരിട്ടു. ഇതിൽ പ്രതിഷേധിച്ചാണ് നിതി ആയോഗ് യോഗം ബഹിഷ്കരിക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
7:32 AM IST:
നിതി ആയോഗ് യോഗം ബഹിഷ്ക്കരിക്കണമെന്ന് സഖ്യകക്ഷികളോട് അഭ്യർത്ഥിച്ച് കോൺഗ്രസ്. സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് കേന്ദ്രം കാട്ടുന്നതെന്നും ഇതിനാൽ വിട്ടുനിൽക്കണമെന്നുമാണ് ആവശ്യം. നിതി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കോൺഗ്രസ് മുഖ്യമന്ത്രിമാരും വ്യക്തമാക്കിയിരുന്നു.
7:30 AM IST:
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടർന്ന് സസ്പെന്റ് ചെയ്തത്. തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യ രാജേന്ദ്രൻ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപറേഷന്‍റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്. അന്വേഷണ റിപ്പോർട്ടിൻ്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
7:29 AM IST: