Malayalan News Live: കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിൽ: യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങി

ഉപതെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് രാഷ്ട്രീയ കേരളം. കോൺഗ്രസിന് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങി എൽഡിഎഫും ബിജെപിയും. ചേലക്കരയിൽ യു.ആർ.പ്രദീപും പാലക്കാട് ബിനിമോളും സിപിഎമ്മിന്റെ അന്തിമ പരിഗണനയിൽ. പാലക്കാട് തെരഞ്ഞെടുപ്പ് തീയ്യതി മാറ്റുന്നതിൽ ബിജെപിക്കുള്ളിൽ ഭിന്നത.

7:50 AM

അമേരിക്ക കാനഡക്കൊപ്പം

ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ കാനഡയെ പിന്തുണച്ച് അമേരിക്ക. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കനേഡിയൻ ഹൈക്കമ്മീഷണറെ പുറത്താക്കിയത് ഇന്ത്യ അന്വേഷണത്തോട് സഹകരിക്കില്ലെന്നതിന് തെളിവാണെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മില്ലർ പ്രതികരിച്ചു.

7:05 AM

വയനാട്ടിൽ തെരഞ്ഞെടുപ്പ് ചർച്ചകൾ

വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി യോഗം 10 മണിക്ക് ചേരും. തെരഞ്ഞെടുപ്പ് ചുമതലയുള്ള രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് യോഗവും ചേരും. ബിജെപി ജില്ലാ ഭാരവാഹികളുടെ നേതൃയോഗം നാളെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എം ടി രമേശ് പങ്കെടുക്കും.

7:04 AM

ദിവ്യക്കെതിരെ പൊലീസിൽ പരാതി നൽകി എഡ‍ിഎമ്മിൻ്റെ കുടുംബം

എഡിഎമ്മിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരൻറെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് പ്രവീൺ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബു ചൂണ്ടിക്കാട്ടുന്നു.

7:50 AM IST:

ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ കാനഡയെ പിന്തുണച്ച് അമേരിക്ക. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കനേഡിയൻ ഹൈക്കമ്മീഷണറെ പുറത്താക്കിയത് ഇന്ത്യ അന്വേഷണത്തോട് സഹകരിക്കില്ലെന്നതിന് തെളിവാണെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മില്ലർ പ്രതികരിച്ചു.

7:05 AM IST:

വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി യോഗം 10 മണിക്ക് ചേരും. തെരഞ്ഞെടുപ്പ് ചുമതലയുള്ള രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് യോഗവും ചേരും. ബിജെപി ജില്ലാ ഭാരവാഹികളുടെ നേതൃയോഗം നാളെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എം ടി രമേശ് പങ്കെടുക്കും.

7:04 AM IST: