നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പിപി ദിവ്യയുടെ മൊഴിയെടുക്കും; കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക്

By Web Team  |  First Published Oct 17, 2024, 6:30 AM IST

 നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും.


പത്തനംതിട്ട: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.

നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ പരാതിയില്‍ കണ്ണൂർ ടൗൺ പോലീസ് ഇന്ന് നവീന്‍റെ ഭാര്യയുടെ മൊഴി എടുക്കും. കണ്ണൂര്‍ ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പത്തനംതിട്ടയിലെ വീട്ടിലത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യക്കും പ്രശാന്തനുമേതിരെ  കേസെടുത്ത് അന്വേഷണം നടത്തണമെന്ന് നവീന്റെ സഹോദരൻ പ്രവീൺ പരാതി നൽകിയിരുന്നു. 

Latest Videos

അതേ സമയം, കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. 9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കളക്ടറേറ്റിൽ എത്തിക്കും. പത്തുമണി മുതൽ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി  വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.

click me!