മുട്ടിൽ മരംമുറിക്കേസ്; കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരി​ഗണിക്കും

By Web TeamFirst Published Jan 19, 2024, 6:13 AM IST
Highlights

നിലവിൽ വനംവകുപ്പിൻ്റെ കുപ്പാടി ടിമ്പർ ഡിപ്പോയിലാണ് 104 മരത്തടികൾ സൂക്ഷിച്ചിരിക്കുന്നത്. മഴയും വെയിലുമൊക്കെ കൊണ്ട് മരങ്ങൾക്ക് കേടുപറ്റുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎഫ്ഒ തടികൾ ലേലം ചെയ്യാൻ അനുമതി തേടിയത്.

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ നൽകിയ ഹർജി കല്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നിലവിൽ വനംവകുപ്പിൻ്റെ കുപ്പാടി ടിമ്പർ ഡിപ്പോയിലാണ് 104 മരത്തടികൾ സൂക്ഷിച്ചിരിക്കുന്നത്. മഴയും വെയിലുമൊക്കെ കൊണ്ട് മരങ്ങൾക്ക് കേടുപറ്റുന്ന സാഹചര്യത്തിലാണ് ഡിഎഫ്ഒ തടികൾ ലേലം ചെയ്യാൻ അനുമതി തേടിയത്. പ്രതിഭാഗത്തിൻ്റെ വാദമാകും ഇന്ന് കോടതി കേൾക്കുക. ജോസൂട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ
എന്നിവരാണ് കേസിലെ പ്രതികൾ.

'താൻ തികഞ്ഞ ദൈവ വിശ്വാസി'; അന്നപൂരണി വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

 

click me!