തെളിവുകളുടെ അഭാവത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടത്. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴി മാറ്റിയതാണ് കേസിൽ തിരിച്ചടിയായി.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. തെളിവുകളുടെ അഭാവത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴി മാറ്റിയതാണ് കേസിൽ തിരിച്ചടിയായത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Also Read: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്