Malayalam News Live : എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത് യു ആർ പ്രദീപും രാഹുലും

എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത് യു ആർ പ്രദീപും രാഹുലും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സന്നിഹിതരായ ചടങ്ങിൽ പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. സഗൌരവം ആണ് ചേലക്കര എംഎൽഎ യു ആർ പ്രദീപ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. 

7:39 AM

ആയുഷിന്റെയും ദേവനന്ദന്റെയും സംസ്കാരം ഇന്ന്

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടേയും ബി. ദേവനന്ദന്‍റെയും സംസ്കാരം ഇന്ന്. ആയുഷിന്‍റെ സംസ്കാരം രാവിലെ 10 മണിക്ക് ആലപ്പുഴ കാവാലത്താണ്. ഇൻഡോറിൽ ആയിരുന്ന അച്ഛനും അമ്മയും ഇന്നലെ വൈകിട്ടോടെ എത്തി. ദേവാനന്ദിന്‍റെ സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് പാലാ മറ്റക്കരയിലെ തറവാട് വീട്ടിൽ നടക്കും.

7:39 AM

കുഞ്ഞുങ്ങളോടുള്ള ക്രൂരതയില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ആയ. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു. 

7:38 AM

മാസപ്പടി കേസിൽ ഇന്ന് ദില്ലി ഹൈക്കോടതി അന്തിമവാദം കേൾക്കും

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച എസ്എഫ്ഐഒ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് അറിയിച്ചിരുന്നു. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും ദില്ലി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

7:38 AM

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.

7:39 AM IST:

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടേയും ബി. ദേവനന്ദന്‍റെയും സംസ്കാരം ഇന്ന്. ആയുഷിന്‍റെ സംസ്കാരം രാവിലെ 10 മണിക്ക് ആലപ്പുഴ കാവാലത്താണ്. ഇൻഡോറിൽ ആയിരുന്ന അച്ഛനും അമ്മയും ഇന്നലെ വൈകിട്ടോടെ എത്തി. ദേവാനന്ദിന്‍റെ സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് പാലാ മറ്റക്കരയിലെ തറവാട് വീട്ടിൽ നടക്കും.

7:39 AM IST:

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ആയ. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു. 

7:38 AM IST: