Malayalam News Highlights: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് ഇന്ന് പരാതി നൽകും

പിഎസ് സി കോഴ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തിയാകും പരാതി നൽകുക. 

8:45 AM

വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കയം വട്ടപ്പാറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാ൪ക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുല൪ച്ചെ ആരംഭിച്ച തെരച്ചിലിൽ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

8:45 AM

ആമയിഴഞ്ചാൻ ശുചീകരണം ഏഷ്യാനെറ്റ് ന്യൂസ് പരമ്പര

ആമയിഴഞ്ചാൻ തോട് റെയിൽവെ ട്രാക്കിനടിയിൽ കൂടി കടന്ന് പോകുന്ന ഭാഗം വീതികൂട്ടുന്നതിന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തയ്യാറാക്കിയ രൂപരേഖയിലും നടന്നത് വലിയ അട്ടിമറി. പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്‍റെ വീതികൂട്ടാനുള്ള വിശദമായ പദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറകളെ കുറിച്ചുപോലും ഇല്ല ആര്‍ക്കും ഒരു വിവരവും. 

8:44 AM

ടിപി വധക്കേസ്

ടിപി കേസിൽ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ കെ സി രാമചന്ദ്രൻ, മനോജ് എന്നിവർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.

8:43 AM

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

 കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദ് (33)നെ കാണാനില്ലെന്ന് അർഷാദിൻ്റെ ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻഭാ​ഗത്തെ ​ഗ്ലാസ് തകർത്ത നിലയിലാണ്. 

8:43 AM

അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ 7 ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലും മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് സ്കൂളുകൾക്ക് മാത്രമാണ് അവധി. 

8:42 AM

സുധീഷ് ഡിവൈഎഫ്ഐക്കാരെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതി

പത്തനംതിട്ടയില്‍ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ്, വീണാ ജോര്‍ജ്ജിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡിവൈഎഫ്ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതി. പൊലീസ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിലാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും  ചേർന്ന് ഇയാളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. 

8:45 AM IST:

പാലക്കയം വട്ടപ്പാറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാ൪ക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുല൪ച്ചെ ആരംഭിച്ച തെരച്ചിലിൽ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

8:45 AM IST:

ആമയിഴഞ്ചാൻ തോട് റെയിൽവെ ട്രാക്കിനടിയിൽ കൂടി കടന്ന് പോകുന്ന ഭാഗം വീതികൂട്ടുന്നതിന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തയ്യാറാക്കിയ രൂപരേഖയിലും നടന്നത് വലിയ അട്ടിമറി. പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്‍റെ വീതികൂട്ടാനുള്ള വിശദമായ പദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറകളെ കുറിച്ചുപോലും ഇല്ല ആര്‍ക്കും ഒരു വിവരവും. 

8:44 AM IST:

ടിപി കേസിൽ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ കെ സി രാമചന്ദ്രൻ, മനോജ് എന്നിവർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.

8:43 AM IST:

 കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദ് (33)നെ കാണാനില്ലെന്ന് അർഷാദിൻ്റെ ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻഭാ​ഗത്തെ ​ഗ്ലാസ് തകർത്ത നിലയിലാണ്. 

8:43 AM IST:

മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ 7 ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലും മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് സ്കൂളുകൾക്ക് മാത്രമാണ് അവധി. 

8:42 AM IST: