രാത്രിയും പകലും റോഡിൽ കർശന പരിശോധന; എഡിജിപി വിളിച്ച യോഗം ഇന്ന്, പനയമ്പാടം പരിശോധന റിപ്പോർട്ട് ഇന്ന് നൽകും

By Web Team  |  First Published Dec 16, 2024, 5:38 AM IST

റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. പനയമ്പാടത്ത് നടത്തിയ സുരക്ഷ പരിശോധനയുടെ റിപ്പോ൪ട്ട് ഇന്ന് ജില്ലാ കലക്ട൪ക്ക് കൈമാറും.


തിരുവനന്തപുരം/പാലക്കാട്: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഒരു മണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തിൽ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗതവകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിപ്പ് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബ്ലാക്ക് സ്പോർട്ടുകള്‍ കേന്ദ്രീകരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത്.

അതേസമയം, പാലക്കാട് പനയമ്പാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോ൪ട്ട് ഇന്ന് ജില്ലാ കലക്ട൪ക്ക് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയൻ സ്ഥാപിക്കണം, ചുവന്ന സിഗ്നൽ ഫ്ളാഷ് ലൈറ്റുകൾ, വേഗത കുറയ്ക്കാനുള്ള ബാരിയര്‍ റിമ്പിള്‍ സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റിഫ്ലക്ട൪ എന്നിവ ഉടൻ സ്ഥാപിക്കണം, റോഡിൽ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശം. ഇതിനു പുറമെ ഗതാഗത മന്ത്രി സ്ഥലം സന്ദ൪ശിച്ച ശേഷം നൽകിയ നി൪ദേശങ്ങളും റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തും. 

Latest Videos

വളവ് നികത്തൽ ഉൾപ്പെടെ കാര്യങ്ങളിൽ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥ൪ വീണ്ടും പരിശോധന നടത്തും. ദേശീയ പാത വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള യോഗം നാളെ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് വിളിച്ചു ചേ൪ത്തിട്ടുണ്ട്. ഇന്ന് സമ൪പ്പിക്കുന്ന നൽകുന്ന റിപ്പോ൪ട്ട് ഈ യോഗത്തിലും ച൪ച്ച ചെയ്യും. അപകട മേഖല കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാൻ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടും. ഇതിൽ തീരുമാനമായില്ലെങ്കിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ പണമുപയോഗിച്ച് പ്രാരംഭ നടപടികൾ സ്വീകരിക്കാനാണ് സ൪ക്കാ൪ തീരുമാനം. അതേസമയം, അപകടത്തിന് ശേഷം കരിമ്പ ഹയ൪ സെക്കൻഡറി സ്കൂൾ ഇന്ന് തുറക്കും. രാവിലെ ഒൻപതിന്  സ്കൂളിൽ അനുശോചന യോഗവും ചേരും.

വര്‍ക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

 

click me!