സുപ്രഭാതം പത്രത്തിലെ എല്‍ഡിഎഫ് പരസ്യം വലിയ വീഴ്ച; ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ശാസിച്ച് ജിഫ്രി തങ്ങള്‍

By Web Team  |  First Published Dec 4, 2024, 10:29 AM IST

ഉപതരെഞ്ഞെടുപ്പ് തലേന്ന് പത്രത്തിൽ വന്ന പരസ്യം വലിയ രീതിയിൽ വിവാദമായിരുന്നു. ജീവനക്കാർക്ക് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങൾ


കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് പത്രപരസ്യത്തിൽ സുപ്രഭാതത്തിന് വലിയ വീഴ്ചയും ശ്രദ്ധക്കുറവുമുണ്ടായെന്ന് സമസ്ത പ്രസിഡന്‍റ്  ജിഫ്രിമുത്തുക്കോയ തങ്ങൾ. നവംബർ 19ന്പത്രത്തിൽ വന്ന  പരസ്യം സുപ്രഭാതത്തിന്‍റെ നയനിലപാടുകൾക്ക് നിരാക്കാത്തതാണ്. ജീവനക്കാർക്ക് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ശാസന നൽകിയതായും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഉപതരെഞ്ഞെടുപ്പ് തലേന്ന് പത്രത്തിൽ വന്ന പരസ്യം വലിയ രീതിയിൽ വിവാദമായിരുന്നു.

സുപ്രഭാതം പത്രത്തിലെ സിപിഎമ്മിന്‍റെ  വിവാദ പരസ്യക്കാര്യം ചർച്ച ചെയ്യാൻ സമസ്ത മുഷാവറ ഈ മാസം 11 ന് യോഗം ചേരും.  സുപ്രഭാതത്തിലെ വിവാദ പരസ്യക്കാര്യത്തിൽ ഇതേ വരെ ഒരു നടപടിയുമെടുത്തില്ല. ഇക്കാര്യത്തിൽ ഹമീദ് ഫൈസി അമ്പലക്കടവ് മാനേജ്മെന്റിന് നൽകിയ ഉറപ്പ് നടപടി എടുക്കുമെന്നായിരുന്നുവെങ്കിലും അന്വേഷണം പൂർത്തിയായില്ല എന്നാണ് വിശദീകരണം.

 

click me!