'ക്രൈസ്തവ വിരോധി, തീവ്രവാദ വേരുകൾ';ബിഷപ്പിനെതിരായ വധഭീഷണിയിൽ ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും ഇരിങ്ങാലക്കുട രൂപത

By Web Team  |  First Published Apr 27, 2023, 7:36 PM IST

നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിൻറെ വധഭീഷണി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ അനുസരിച്ച് ശിക്ഷാർഹവും 506 വകുപ്പ് പ്രകാരം പിഴയും ഏഴ് വർഷം വരെ തടവും കിട്ടാവുന്ന കുറ്റമാണ്. 


തൃശൂർ : മുൻ മന്ത്രി കെടി ജലീലിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത മുഖപത്രമായ‘കേരളസഭ’യിൽ ലേഖനം. ജലീൽ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുമുള്ളയാളാണെന്നാണ് ലേഖനത്തിലെ വിമർശനം. തലശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ളാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ ടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും സംഘടന കുറ്റപ്പെടുത്തുന്നു. 

'നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിൻറെ വധഭീഷണി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ അനുസരിച്ച് ശിക്ഷാർഹവും 506 വകുപ്പ് പ്രകാരം പിഴയും ഏഴ് വർഷം വരെ തടവും കിട്ടാവുന്ന കുറ്റമാണ്. കേസെടുക്കാൻ പൊലീസ് തയ്യാറാകണം. സ്വർണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങൾ നേരിടുകയും അഴിമതിയുടെ പേരിൽ ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്തയാളാണ് ജലീൽ. ഇസ്ളാമിസ്റ്റ് ചിന്താഗതിക്കാരനായ ജലീലിനെ ഇടതുമുന്നണിയാണ് സംരക്ഷിക്കുന്നത്. കേരളത്തിൽ തീവ്ര ഇസ്ളാമിക കൂട്ടുകെട്ടാണുളളത്. ഇവിടെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ല'. എൽഡിഎഫിലും യുഡിഎഫിലും ജലീലിനെ പോലുള്ള തീവ്ര ഇസ്ളാമിസ്റ്റ് ചിന്താഗതിക്കാർ നുഴഞ്ഞു കയറിയെന്നും ലേഖനം വിമർശിക്കുന്നു.

Latest Videos

ഇതോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എംഎ ബേബി എന്നിവർ ബിഷപ്പ് പാംപ്ലാനിയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തുവെന്നും വിമർശനമുണ്ട്. 

 

undefined

 


 

click me!