കേരളത്തിൽ പുള്ളിപ്പുലികളുടെ എണ്ണം കുത്തനെ കുറഞ്ഞു; നാല് വര്‍ഷത്തിനിടെ കുറവ് 80; രാജ്യത്താകെയുള്ളത് 13874

By Web Team  |  First Published Feb 29, 2024, 5:54 PM IST

നാലു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുള്ളിപ്പുലികളുടെ എണ്ണം സംബന്ധിച്ച അഞ്ചാം വട്ട കണക്കെടുപ്പ് നടത്തിയത്


ദില്ലി: കേരളത്തിലെ വനമേഖലയിൽ പുള്ളിപ്പുലികളുടെ എണ്ണത്തിൽ വലിയ കുറച്ച്. 2018 ൽ 650 പുള്ളിപ്പുലികൾ ഉണ്ടായിരുന്ന സ്ഥലത്ത് 2022 ൽ നടത്തിയ പഠനത്തിലെ കണ്ടെത്തൽ പ്രകാരം 570 പുള്ളിപ്പുലികൾ മാത്രമാണ് ഉള്ളത്. ദില്ലിയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്താകെ 13874 പുള്ളിപ്പുലികളാണ് ഉള്ളത്. 2018 ൽ 12852 പുള്ളിപ്പുലികളാണ് ഉണ്ടായിരുന്നത്.

കടുവകളുള്ള സംസ്ഥാനങ്ങളില്‍, സംസ്ഥാന വനം വകുപ്പുകളുമായി സഹകരിച്ച് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും 'കടുവ, സമാന വന്യ മൃഗങ്ങള്‍, ഇരകള്‍, അവയുടെ ആവാസ വ്യവസ്ഥ എന്നിവയുടെ നിരീക്ഷണം നടത്താറുണ്ട്. നാലു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുള്ളിപ്പുലികളുടെ എണ്ണം സംബന്ധിച്ച അഞ്ചാം വട്ട കണക്കെടുപ്പ് നടത്തിയത്.

Latest Videos

മധ്യ ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവാണ് ഉണ്ടായത്. 2018ൽ 8071 പുള്ളിപ്പുലികളായിരുന്നത് 2022ൽ 8820 ആയി മാറി. ശിവാലിക് മലകളിലും ഗംഗാ സമതലത്തിലും പുള്ളിപ്പുലികളുടെ എണ്ണം കുറഞ്ഞു. 2018ൽ 1253 ആയിരുന്നത് 2022ൽ 1109 ആയി.  2018 നെ അപേക്ഷിച്ച് 2022 ൽ എത്തിയപ്പോൾ രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണത്തിൽ പ്രതിവര്‍ഷം 1.08% വളര്‍ച്ച രേഖപ്പെടുത്തി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പുള്ളിപ്പുലികളുള്ളത് മധ്യപ്രദേശിലാണ് - 3907. ഇത് 2018ൽ 3421 ആയിരുന്നു. മഹാരാഷ്ട്ര 1985 ആണ് ഇപ്പോഴത്തെ കണക്ക്. 2018ൽ 1,690 ആയിരുന്നു. കര്‍ണ്ണാടകത്തിൽ 2022ൽ 1,879 പുള്ളിപ്പുലികളെയാണ് കണ്ടെത്തിയത്. 2018ൽ  1,783 എണ്ണമാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിൽ മുൻപ് 868 ആയിരുന്നത് 1070 ആയിട്ടുണ്ട്.

undefined

പുള്ളിപ്പുലികളുടെ അഞ്ചാം വട്ട കണക്കെടുപ്പ് (2022) രാജ്യത്തെ 4 പ്രധാന കടുവാ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന 18 സംസ്ഥാനങ്ങളിലെ വന മേഖലകള്‍ കേന്ദ്രീകരിച്ചാണ് നടത്തിയത്. വന മേഖല അല്ലാത്ത ആവാസ വ്യവസ്ഥകള്‍, ഊഷര മേഖലകള്‍, ഹിമാലയത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഉയരത്തിലുള്ള പ്രദേശങ്ങള്‍ (30% വിസ്തീര്‍ണ്ണം) എന്നിവ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!