കോതമംഗലം പുളിന്താനം സെന്‍റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയും എറണാകുളം മഴുവന്നൂര്‍ സെന്‍റ് തോമസ് യാക്കോബായ പള്ളിയും ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്നാണ് പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പിന്‍മാറിയത്.
തൊടുപുഴ/കൊച്ചി: ഓർത്തഡോക്സ് -യാക്കോബായ സഭാ തര്‍ക്കം തർക്കം നിലനിൽക്കുന്ന കോതമംഗലം പുളിന്താനം സെൻ്റ് ജോൺസ് ബെസ്ഫാഗെ പള്ളിയിൽ കോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. ഗെയിറ്റ് പൊളിച്ച് അകത്ത് കയറാൻ പൊലീസ് ശ്രമിച്ചുവെങ്കിലും യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. ഇത് എട്ടാം തവണയാണ് വിധി നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുന്നത്. പ്രതിഷേധത്തിനിടെ മൂന്ന് വിശ്വാസികൾ തളർന്ന് വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വിധി നടപ്പിലാക്കാനുള്ള ശ്രമത്തിൽ നിന്ന് പൂർണമായി പിൻമാറിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിശദമായ റിപ്പോർട്ട് പോലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും. കോതമംഗലത്തിന് പുറമെ എറണാകുളം മഴുവന്നൂർ സെന്‍റ് തോമസ് യാക്കോബായ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള നീക്കവും പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് ഉപേക്ഷിച്ചു. യാക്കോബായ വിശ്വാസികൾ കടുത്ത പ്രതിരോധം തീർത്തതോടെ ഇത്തവണയും സുപ്രീംകോടതി വിധി നടപ്പാക്കാൻ സാധിച്ചില്ല. പെരുമ്പാവൂർ എഎസ്പി യും കുന്നത്ത് നാട് തഹസിൽദാരും അടങ്ങുന്ന സംഘം പള്ളിയിൽ നിന്ന് പിന്മാറി.
'ചാലക്കുടി റെയിൽവെ പാലത്തിൽ ഒരാളെ ട്രെയിൻ തട്ടി, 3 പേർ പുഴയിൽ ചാടി'; ലോക്കോ പൈലറ്റിന്‍റെ മൊഴി, തെരച്ചിൽ