കോടതി നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ല. ദേവസ്വങ്ങളെ താക്കീത് ചെയ്ത് ഹൈക്കോടതി.
എറണാകുളം: നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിച്ചു. ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു. നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് കോടതി ചോദിച്ചത്. മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്. കോടതി നിർദ്ദേശം നടപ്പാക്കണം. ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികൾ എടുക്കും
undefined