ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി ദേവസ്വം ബെഞ്ച്

By Web Team  |  First Published Dec 4, 2024, 2:16 PM IST

കൊല്ലം തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവിൽ വെച്ച് 25 ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.


കൊച്ചി: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടി. വാഹനത്തിന്റെ കളർ ഫോട്ടോഗ്രാഫുകളടക്കം ചേർത്ത് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിനാണ് കോടതി നിർദേശം നൽകിയത്. നാളെ തന്നെ റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. 

കൊല്ലം തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവിൽ വെച്ച് 25 ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് വന്ന ബസ്സിലെ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഇന്ന് പുലർച്ചെ 3.45 നാണ് അപകടമുണ്ടായത്. ആറ് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പരിക്കുകളോടെ ചികിത്സ തേടി. 18 പേർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!