കനത്ത മഴ; തിരുവനന്തപുരത്ത് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് ഒരാളെ കാണാതായി, തിരുവല്ലയിൽ മതിൽ ഇടിഞ്ഞു, വ്യാപക നാശം

By Web Team  |  First Published Nov 8, 2024, 9:10 PM IST

തിരുവനന്തപുരം മരുതൂർ തോടിലേക്ക് ഓട്ടമറിഞ്ഞ് ഒരാളെ കാണാതായി. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്‍റെ മതിൽ ഇടിഞ്ഞു വീണു.


തിരുവനന്തപുരം/പത്തനംതിട്ട: കനത്ത മഴയിൽ തിരുവനന്തപുരത്തും പത്തനംതിട്ട തിരുവല്ലയിലും വ്യാപക നാശം. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മരുതൂർ തോടിലേക്ക് ഓട്ടമറിഞ്ഞ് ഒരാളെ കാണാതായി.ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടു.പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല. കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

റോഡിലെ അശാസ്ത്രീയ ഓട നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാർ. ഉച്ചയ്ക്ക് എംസി റോഡിൽ മണ്ണന്തലയിൽ വെള്ളം കയറിയതോടെ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ പൂവച്ചലിൽ വീടിൻ്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. തേവൻകോട് ആശ്രമത്തിന് സമീപം ദേവകിയുടെ വീടാണ് ഇടിഞ്ഞത്. അപകടത്തിൽ ആളപായമില്ല.

Latest Videos

പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ലെവൽ ക്രോസിന് സമീപം ഏഴു വീടുകളിൽ വെള്ളം കയറി. വെള്ളമൊഴുകി പോകേണ്ട കലുങ്ക് മാലിന്യമൂലം അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് പരാതി.മഴയെ തുടർന്ന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്‍റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ കെഎസ്ആർടിസി ജീവനക്കാരന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

മഴ കനക്കുന്നു, മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്; 5 ദിവസം ശക്തമായ മഴ തുടരും

 

click me!